കോഴിക്കോട്: പിഎം കെയര്‍ ഫണ്ടില്‍ ( പ്രൈംമിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്) നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 40 വെന്റിലേറ്ററുകള്‍ ലഭിച്ചു. പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്കായി വെന്റിലേറ്ററുകള്‍ സൗജന്യമായി നല്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ആദ്യ പരിഗണന കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.
ഈ ഘട്ടത്തില്‍ ഇത്രയും എണ്ണം വെന്റിലേറ്ററുകള്‍ ലഭിച്ചത് ഏറെ ഗുണകരമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സജിത്ത് പറഞ്ഞു. ”ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സില് നിന്ന് എഞ്ചിനീയര്‍ എത്തി വെന്റിലേറ്ററുകള്‍ ഐസിയുവില്‍ സജ്ജമാക്കിത്തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജീകരിക്കുന്നതിന് ഇക്കഴിഞ്ഞ ദിവസം ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയര്‍ ഇതില്‍ പങ്കെടുത്തു. ബാക്കിയുള്ളവ ഉടനെ സജ്ജീകരിക്കും.
കൊറോണ ഐസിയുവിലേക്കാണ് പ്രാഥമിക പരിഗണന നല്‍കുക. ഐസിയുവില്‍ 45 കിടക്കകള്‍ സജ്ജീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 15 എണ്ണം ഇതിനകം സജ്ജമാണ്. ലഭിച്ച വെന്റിലേറ്ററുകളില്‍ നിന്ന് ആദ്യ പരിഗണന ഇതിലേക്കായിരിക്കും”, അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗം വ്യാപിക്കുന്നതിനിടയില്‍ 40 വെന്റിലേറ്ററുകള്‍ ലഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ സൗകര്യങ്ങള്‍ക്ക് വലിയ താങ്ങാവും. എംപി, എംഎല്‍എ ഫണ്ടില്‍ നിന്നും 34 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആകെ 4 വെന്റിലേറ്ററുകള്‍ മാത്രമേ ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലഭിച്ചിട്ടുള്ളൂ. വെന്റിലേറ്ററുകളുടെ ലഭ്യത കുറവാണ് കാരണം.
പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള വെന്റിലേറ്ററുകള്‍ ലഭിക്കുന്നതിന് കോഴിക്കാട് മെഡിക്കല്‍ കോളേജിന് ആദ്യ പരിഗണന ലഭിച്ചത് സന്തോ ഷകരമാണെന്ന് ആശുപത്രി വികസന സമിതി അംഗവും ബിജെപി മേഖലാ പ്രസി ഡന്റുമായ ടി.പി. ജയചന്ദ്രന് പറഞ്ഞു. പിഎം കെയര്‍ ഫണ്ടിനെതിരെ അടിസ്ഥാ നരഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനും പിഎം കെയര്‍ ഫണ്ടില്‍ നിന്ന് വെന്റിലേറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത വെന്റിലേറ്ററുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ദേശീയതലത്തില്‍ അമ്പതിനായിരം വെന്റിലേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 2000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്.
മഹാരാഷ്ട്ര (225), ദല്‍ഹി (275), ഗുജറാത്ത് (175), ബീഹാര്‍ (100), കര്‍ണാടക (90) രാജസ്ഥാന് (75), എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ വെന്റിലേറ്ററുകള്‍ നല്‍കിയത്. കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെയും ജനസംഖ്യയുടെയും അനുപാതത്തിലാണ് വെന്റിലേറ്ററുകള്‍ അനുവദിക്കുന്നത്.
പിഎം കെയര്‍ ഫണ്ടില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസം, ഭക്ഷണം, താമസം, ചികിത്സ എന്നിവയ്ക്കും പണം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: