കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സഹായിക്കൂട്ടത്തില് 12 പ്രമുഖര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാഷ്ട്രീയ നിയമനം നേടിയ, കോഴിക്കോട് ജില്ലയില്‍നിന്നുള്ള ആളാണ് ആണിക്കല്ല്. മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും ഈ സംഘത്തെ നിയന്ത്രിക്കുന്നയാളുമായ ഇയാള്‍ 32 വര്‍ഷമായി വിവിധ ഓഫീസുകളില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിയമനം നേടുന്നു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ച വിശ്വസ്തന്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയേണ്ട, അറിയുന്നയാളാണ്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയ ഇയാള്‍ ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പ്രമുഖനാണ്.
എം. ശിവശങ്കറും കൂട്ടരും നേടിയെടുക്കുന്ന ബിസിനസ് ഇടപാടുകള്‍ക്ക് ‘ഫൈനല്‍ ക്ലിയറന്‍സ്’ സംഘടിപ്പിച്ചെടുക്കുന്നത് ഇയാള്‍ വഴിയാണ്. ഒരു പ്രത്യേക സഹകരണ സംഘം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ സ്വന്തമാക്കുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐടി സെക്രട്ടറി ജോസഫ് മാത്യു ഒരു ടിവി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആ സഹകരണ സംഘത്തിന്റെ ഇടപാടുകള്‍ക്ക് ഈ പന്ത്രണ്ടംഗക്കൂട്ടത്തിന് വലിയൊരു പങ്കുണ്ട്.
തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ പണിതുയര്‍ത്തുന്ന ഫഌറ്റു സമുച്ചയം ഇവരുടെ സമ്പാദ്യങ്ങളുടെ പലതില്‍ ഒരു സംയുക്ത നിര്‍മാണമാണ്. ഈ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ആധികാരികമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: