തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടായിരുന്നതിന് കൂടുതല്‍ തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. തിരുവനന്തപുരം കേന്ദ്രമായി വിപുലമായ പ്രവര്‍ത്തനമാണ് തീവ്രവാദ സംഘടനകള്‍ നടത്തിയിരുന്നത്. രാഷ്ട്രീയമായി സംരക്ഷണം ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണിത്. പാറശ്ശാല അതിര്‍ത്തിയില്‍ പോലീസ് കാരനെ വെടിവെച്ചുകൊന്ന തിവ്രവാദികള്‍ പരിശീലനം നടത്തിയതും ഒളിവില്‍ കഴിഞ്ഞതും തിരുവനന്തപുരത്തായിരുന്നു. ഇവരുമായി ഇപ്പോള്‍ അറസ്റ്റിലായവര്‍ ബന്ധപ്പെട്ടരുന്നതായി സൂചനയുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ അടുത്ത കാലത്തായി കുണുപോലെ ഉയര്‍ന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലുകളും ഏതാനും തുണിക്കടകളും തീവ്രവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്തിനും മറയായിരുന്നു.
പുളിമുട് ജംഗ്ഷനില്‍ പ്രവര്‍ത്തനം നിലച്ച തുണിക്കടയുടേയും ഊറ്റുകുഴിലെ ചുരിദാര്‍ സ്ഥാപനത്തിന്റേയും മറവില്‍ വന്‍ തോതിലുള്ള കള്ളക്കടത്തായിരുന്നു നടന്നതെന്ന് സംശയിക്കുന്ന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. നഗരസഭയുടെ ലൈസന്‍സ് പോലുമില്ലാതെ ഊറ്റുകുഴിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ ഉടമ ആരെന്ന് ജീവനക്കാര്‍ക്ക് പോലും അറിയില്ല. 2013 ജൂണില്‍ തുടങ്ങിയ സ്ഥാപനം മൂന്നു മാസത്തിനകം പൂട്ടി. ലക്ഷങ്ങള്‍ ഈ കടയുടെ പേരില്‍ നിക്ഷേപം നടത്തിയിരുന്നു. സ്വപ്ന സുരേഷ് , ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: