കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം തീവ്രവാദ ഗ്രൂപ്പുകളിലേക്ക് എത്തിയതോടെ പരിഭ്രാന്തരായി ജമാ അത്തെ ഇസ്ലാമി. സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തത് കേസില്‍ കുടുതല്‍ കള്ളക്കഥകള്‍ സൃഷ്ടിക്കപ്പടുന്നതിന് വഴിയൊരുക്കുമെന്ന് ജമാ അത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുടെ വാദം. ഭീകരവിരുദ്ധ സെല്‍ എന്ന നിലയില്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ച എന്‍.ഐ.എ എല്ലാ കേസുകളിലും നിരപരാധികളെ കുടുക്കാനും അധികാരകേന്ദ്രങ്ങളെ രക്ഷിക്കാനുമുള്ള കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് ചെയ്തതെന്ന വ്യാജ പ്രചരണവും ഇവര്‍ നടത്തുന്നുണ്ട്.
യുഎപിഎ കൂടി ചുമത്തപ്പെടുന്നതോടെ വിചാരണത്തടവുകാരായി പ്രതികള്‍ തുടരുകയും അധികാര കേന്ദ്രങ്ങളില്‍ പിടിപാടുള്ള കുറ്റകൃത്യങ്ങളിലെ സഹകാരികള്‍ രക്ഷപ്പെടുകയും ചെയ്യും. അധികാരികള്‍ക്കെതിരായ എല്ലാ തെളിവുകളും മായ്ക്കപ്പെടാനും മറച്ചുവെക്കാനും ഇത് സൗകര്യമൊരുക്കും. അതിനാല്‍ ജനാധിപത്യ ബോധമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസിലേക്കുള്ള എന്‍ഐഎയുടെയും യുഎപിഎയുടെയും വരവിനെ പ്രതിരോധിക്കണമെന്നും സോളിഡാരിറ്റി പറയുന്നു.
നിലവിലുള്ള വകുപ്പുകളുപയോഗിച്ച് സിബിഐ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ വരുന്നതും അവര്‍ യുഎപിഎ ചുമത്തുന്നതും ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണ് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ സോളിഡാരിറ്റി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: