രാമായണം മാനുഷിക വികാസത്തിന്റേയും ഉയര്‍ച്ചതാഴ്ചകളുടെയും ഇതിഹാസം ആണ്. ലോകത്തെ ഭരണാധികാരികള്‍ക്ക് എന്നും മാത്യകയാകേണ്ട ഗ്രന്ഥം. ഭാരതത്തില്‍ മാത്രമല്ല പല രാജ്യങ്ങളിലും പല ഭാഷയിലുള്ള രാമായണം ഉണ്ട് എന്നത് ഇതിന്റെ പ്രചാരമാണ് കാണിക്കുന്നത്. ഇത്രയധികം സാംസ്കാരികമായ ഉന്നമനത്തിന് ഉതകുന്ന ഗ്രന്ഥം വേറെ കാണില്ല.
മര്യാദാപുരുഷോത്തമനായ രാമന് എന്നും ജീവിക്കുന്ന പ്രതീകമാണ്. ഇന്ന് സമൂഹത്തിലും ഭരണാധികാരികളിലും കാണുന്ന പല ദുഷ്പ്രവണതകളേയും ഇല്ലാതാക്കാനാണ് വാല്മീകി രാമായണം രചിച്ചതെന്ന് തോന്നും വിധമാണ് അതിലെ സന്ദര്‍ഭങ്ങള്‍. കുട്ടികളില്‍ രാമായണ സന്ദേശം പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ നല്ലൊരു വരുംതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും. തമസിനെ അകറ്റി നന്മയെ ജീവിതത്തിലേക്ക് ആവാഹിക്കാനും മഹാമാരികളും മറ്റ് ദുരിതങ്ങളും പിടിമുറുക്കുന്ന സമൂഹത്തിന് സാന്ത്വനമേകുവാനും രാമായണപാരായണത്തിലൂടെ കഴിയണം. ഒപ്പം മനഃശക്തി വീണ്ടെടുത്ത് മുന്നോട്ട് കുതിക്കാനുള്ള കരുത്തും രാമായണ പാരായണത്തിലൂടെ നേടിയെടുക്കാനാകും.
പ്രപഞ്ചത്തിന്റെ ദുരിതമകറ്റാനുള്ളതാണ് രാമമന്ത്രം. അത് രാമബാണം പോലെ ലക്ഷ്യവേധിയാണ്. ധാര്‍മ്മിക ജീവിതത്തിനും അതിലൂടെ സത്സമാജസൃഷ്ടിക്കും രാഷ്ട്രവൈഭവത്തിനും കരുത്തേകുവാന്‍ രാമായണ കഥയും അതിന്റെ പഠനവും ഉപകരിക്കും. കര്‍ക്കടകമാസം മലയാളിക്ക് അനുഗ്രഹമാകുന്നത് രാമായണപാരായണത്തിലൂടെയാണ്. കുടുംബജീവിതത്തിന്റെ സമഗ്രവികാസവും ആത്മീയവികാസവും രാമായണം ലക്ഷ്യം വെക്കുന്നു. ലക്ഷ്മണോപദേശത്തിലൂടെ ഓരോ വ്യക്തിയുടെയും ആത്മീയവികാസത്തിനുതകുന്ന ഗീതയാണ് രാമായണം പകരുന്നത്. അതുകൊണ്ട് രാമായണം നമുക്ക് ധര്‍മ്മഗ്രന്ഥമാണ്. അതിന്റെ പാരായണവും മനനവുമാകട്ടെ മോക്ഷദായകവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: