കൊല്ലം: കുരീപ്പുഴയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി കോര്പ്പറേഷന്. മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഗെയിലിന് നല്‍കാനാണ് ലക്ഷ്യം. സോന്റ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ ഇതിന്റെ സാങ്കേതികവിദ്യ ഇന്നലെ വിശദീകരിച്ചു.
200 ടണ്‍ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക രീതിയില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച വേസ്റ്റ് ബിനുകള്‍ സ്ഥാപിക്കും. മാലിന്യം നിറയുമ്പോള്‍ സെന്സറുകര് കണ്ട്രോള് സെന്ററുകളില്‍ വിവരമറിയിക്കും. ഇതനുസരിച്ച് പ്രത്യേകം സജ്ജീകരിച്ച ട്രക്കുകള്‍ ഇത് ശേഖരിക്കാനെത്തും. മൂന്ന് തരത്തിലുള്ള ബിനുകളാണ് ഒരേ സ്ഥലത്ത് സ്ഥാപിക്കുന്നത്.
ജൈവ മാലിന്യങ്ങള്‍, ഖരമാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. പെഡല്‍ പ്രസിങ്ങിലൂടെ തുറന്ന് മാലിന്യം നിക്ഷേപിക്കാന്‍ പറ്റുന്ന രീതിയിലാണ് ബിനുകള്‍ തയ്യാറാക്കുക. ഒരു ടണ്‍ മാലിന്യം സംസ്കരിക്കാന്‍ കമ്പനിക്ക് 3450 രൂപ ടിപ്പിംഗ് ഫീസ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കും.
ബയോമൈനിംഗ് എങ്ങുമെത്തിയില്ല
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ നിലവിലെ മാലിന്യങ്ങള്‍ ബയോമൈനിംഗ് ചെയ്യുന്നó നടപടികള്‍ എങ്ങുമെത്തിയില്ല. കോര്പ്പറേഷന് രണ്ടര ഏക്കര്‍ പ്രദേശത്ത് മാലിന്യം സംസ്കരിക്കുന്നതിനുള്ള കരാര്‍ മാത്രമാണ് നല്‍കിയത്. ഇവിടെ സംസ്കരിക്കുന്നതിന് കാലതാമസം വരുത്തിയതിന് ഒരു കോടി രൂപയാണ് ദേശീയ ഹരിത ട്രെബ്യൂണല്‍ കോര്പ്പറേഷന് പിഴ ശിക്ഷിച്ചത്.
2019 ഡിസംബര്‍ മുതല്‍ 6 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്ന് സമയ പരിധിയും നല്‍കിയിരുന്നതാണ്. പൂര്‍ത്തീകരിക്കാതെ ഇരുന്നാല്‍ ഓരോ മാസവും ഒരോ ലക്ഷം രൂപ വീതം പിഴ കോര്പ്പറേഷന് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: