ജെയ്പൂര്‍ : രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ടിനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലും അതൃപ്തി രേഖപ്പെടുത്തിയതില്‍ സച്ചിന് പൈലറ്റിനെതിരെ കോണ്‍ഗ്രസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. സച്ചിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
രാജസ്ഥാന് മുഖ്യമന്ത്രി പദവിയില്‍ നിന്നും അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടില്‍ സച്ചിന് പൈലറ്റ് ഉറച്ചു നിന്നതോടെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് സച്ചിന് നിയമസഭാകക്ഷി യോഗവും ബഹിഷ്കരിച്ചതോടെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം നീക്കുകയായിരുന്നു. രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷനായി സച്ചിന് പകരം ഗോവിന്ദ് സിംഗ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിന് പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ അധ്യക്ഷന്മാരെയും മാറ്റി.
എന്നാല്‍ ഭരണതുടര്‍ച്ചയ്ക്കായി രാജസ്ഥാനില്‍ ഗേഹ്ലോട്ട് സര്‍ക്കാര്‍ ചരട് വലികളും ആരംഭിച്ചു കഴിഞ്ഞു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎല്‍എമാര്‍ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സച്ചിന് പൈലറ്റിനെ പുറത്താക്കിയെങ്കിലും ഭൂരിപക്ഷം തെളിയിച്ച് ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് അത്ര എളുപ്പമാകില്ല. 102 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചിരുന്നു. ഭരണപക്ഷത്തെ നാലോ അഞ്ചോ പേര് കൂടി കാലുമാറിയാല്‍ സര്‍ക്കാര്‍ വീഴും. അതിനാല്‍ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
അതേസമയം സച്ചിന് പൈലറ്റ് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. രാവിലെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ബിജെപിയുടെ ഉന്നതതല യോഗവും ഇന്ന് ചേരും.
മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് ഗവര്‍ണറെ കണ്ട് തങ്ങള്‍ക്ക് എന്നാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ സര്‍ക്കാര്‍ താഴെ വീഴും. ഈ സാഹചര്യം മുന്നില്‍ കണ്ട് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ഗേഹ്ലോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: