മാനന്തവാടി:റവന്യു പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരംമുറിക്കാന്‍ അനുമതി നല്‍കിയതോടെ വരും നാളുകളില്‍ വ്യാപക തോതില്‍ മരംമുറി നടക്കുമെന്ന കാര്യം ഉറപ്പ്. യു 3/197/2019,11. 3. 2020 ഉത്തരവാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. ലോക് ഡൗണ്‍ സമയത്താണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ.വി വേണു ഉത്തരവ് പുറത്ത് ഇറക്കിയത്.
കേരള ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം നല്ക്കുന്ന പട്ടയഭൂമിയില്‍ നിന്നും നിയന്ത്രണമില്ലതെ മരംമുറിക്കുന്നതിന് അനുമതി നല്‍കുന്നത് പരിസ്ഥിതിയെ വ്യാപകമായി ബാധിക്കും.നിരവധി നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. റവന്യൂ പട്ടയഭൂമിയില്‍ വീട് നിര്‍മ്മാണത്തിനും കൃഷിക്കും മാത്രമാണ് അനുമതിയുള്ളത്. നിയന്ത്രണമില്ലതെ മരംമുറിക്കുന്നതിന് അനുമതി നല്കിയാല് മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ച് മാറ്റപ്പെടും. ഇതിന് വേണ്ടി തന്നെ കൂടുതല്‍ മരങ്ങള്‍ നില്ക്കുന്ന ഭൂമി ചെറിയ വിലയ്ക്ക് വാങ്ങി കൂട്ടുന്നുണ്ട്. അതിനായി തന്നെ ചില ഉേദ്യാഗസ്ഥര്‍ അണിയറയില്‍ പ്രവര്ത്തിന്നുന്നതായി സൂചനയുണ്ട്.
ചെറിയ വില കൊടുത്ത് വാങ്ങുന്ന റവന്യൂ പട്ടയഭൂമിയില്‍ നല്ക്കുന്ന വിലയുടെ നൂറ് ഇരട്ടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ തരപ്പെടുത്തി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ അനധികൃതമായ നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നു. ഇത് വിവാദമയതോടെ റവന്യൂ വകുപ്പ് നിര്‍മ്മാണം നടത്തിയവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും പട്ടയം റദ്ദ് ചെയ്യുന്നതിന് നടപടിയും ആരംഭിച്ചിരിന്നു.
വീട് നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വീടിനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കുന്നതിന് നിയന്ത്രണ വിധേയമായി അനുമതി നല്‍കണമെന്ന ന്യായമായ ആവശ്യം നിലനില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കി റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് നടപ്പിലാക്കിയാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാകും. നിലവില്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്ത് ഇറക്കണമെന്നും റവന്യൂ പട്ടയഭൂമിയില്‍ വീടിനും കൃഷിക്കും ഒഴികെയുള്ള നിര്‍മ്മാണങ്ങള്‍ നടത്തിയവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ ലഭിച്ചതിനെ കുറിച്ചും നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമാണ്. റവന്യൂ വകുപ്പിന്റെ ഉത്തരവിന് എതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: