കുവൈറ്റി സിറ്റി – കുവൈറ്റില്‍ കൊറോണബാധിച്ച് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു. കൂത്തുപറന്പ് കൊളവല്ലൂര്‍ സ്വദേശി മുണ്ടിയന്റവിട മഹമൂദ് ആണ് മരിച്ച മലയാളി. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. സ്വകാര്യകന്പനിയില്‍ ജോലിചെയ്തു വരികയായിരുന്ന ഇദ്ദേഹം കുവൈറ്റ് കെ.എം.സി.സി. പ്രവര്‍ത്തകനായിരുന്നു. ഖബറടക്കം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സുലൈബികാത്ത് ഖബര്‍ സ്ഥാനില്‍ നടന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,721 സാന്പിളുകള്‍ ആരോഗ്യമന്ത്രാലയം പരിശോധിച്ചതില്‍ 666 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ച രാജ്യത്തെ ആകെ എണ്ണം 56,174 ആയി. 805 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ 46,161 പേരാണ് രോഗമുക്തരായത്. ചികിത്സയിലായിരുന്ന മൂന്നുപേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റില്‍ ആകെ കൊറോണ മരണസംഖ്യ 396 ആയി.
പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികള്‍ 421പേരും 245 പേര്‍ വിദേശികളുമാണ്. ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് 199 പേരുമായി അഹമ്മദിയില്‍ നിന്നുമാണ്. ആരോഗ്യമേഖല തിരിച്ച് ജഹ് റയില്‍ നിന്നും 145 പേരും ഫര്‍വാനിയയില്‍ 121 ഉം ക്യാപിറ്റല്‍ ഏരിയയില്‍ 108 ഉം ഹവല്ലിയില്‍ നിന്നും 93 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 9,617 പേരില്‍ 156 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: