Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റമീസ് സ്വര്‍ണക്കടത്തുകാരുടെ വിശ്വസ്തനായ ഏജന്റ്; തോക്ക് കേസ് എന്‍ഐഎ അന്വേഷിക്കും; മലപ്പുറത്ത് നിന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത

പോലീസിന് ഒരു സൂചന പോലും നല്‍കാതെ ഞായറാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നാണ് റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 14, 2020, 07:37 pm IST
inKerala
റമീസ്‌

റമീസ്‌

മലപ്പുറം: കസ്റ്റംസിന്റെ പിടിയിലായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസ് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് മാഫിയയുടെ കേരളത്തിലെ വിശ്വസ്തനായ ഏജന്റ്. മുസ്ലിം ലീഗിന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സ്വാധീനം ഇയാള്‍ നന്നായി ഉപയോഗിച്ചിരുന്നതായാണ് വിവരം. മുന്‍ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ കൊച്ചുമകനായതുകൊണ്ട് ലീഗിലെ പ്രധാന നേതാക്കളുമായി നല്ല അടുപ്പമാണ് റമീസിനുള്ളത്. പല കേസുകളിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ റമീസിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തമിഴ്‌നാട്ടിലെത്തിച്ച് പണമാക്കി മാറ്റിയിരുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പോലീസിന് ഒരു സൂചന പോലും നല്‍കാതെ ഞായറാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നാണ് റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു, എന്നാല്‍ രണ്ടാമന്റെ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒളിവില്‍ കഴിയവേ സ്വപ്‌ന, റമീസിനെ ഫോണില്‍ വിളിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ എവിടെയൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഞായറാഴ്ച വൈകിട്ട് എട്ടംഗ കസ്റ്റംസ് സംഘം റമീസിന്റെ വീട്ടില്‍ വീണ്ടും തിരച്ചില്‍ നടത്തിയിരുന്നു.

2015ലടക്കം ഒന്നിലേറെ തവണ റമീസ് സ്വര്‍ണവുമായി കരിപ്പൂരില്‍ നിന്ന് പിടിയിലായിരുന്നു. ഒരു പ്രാവശ്യമൊഴികെ ബാക്കിയുള്ള കേസുകളിലെല്ലാം മുസ്ലിംലീഗ് നേതാക്കള്‍ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. 2019 നവംബറില്‍ റമീസിന്റെ ബാഗേജില്‍നിന്ന് എയര്‍ഗണിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അന്ന് ഇത് കേരളാ പോലീസിന്റെ ബാലിസ്റ്റിക് പരിശോധനയ്‌ക്ക് അയച്ചിരുന്നെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ കസ്റ്റംസിന് കൊടുത്തിട്ടില്ല.

ഇതിനോടകം മൂന്നുപ്രാവശ്യം കസ്റ്റംസ് ഉന്നതര്‍ ഈ അവശ്യമുന്നയിച്ച് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇപ്പോള്‍ സ്വര്‍ണക്കേസ് പുറത്തായതോടെ കേരളാ പോലീസിന്റെ ഫൊറന്‍സിക് ബലിസ്റ്റിക് വിഭാഗം പരിശോധന തുടങ്ങിയിട്ടുണ്ട്. ആദ്യഫലം കസ്റ്റംസിനെപ്പോലും ഞെട്ടിക്കുന്നതാണ്. ആറുതോക്കിന്റെ ഭാഗങ്ങളാണ് കടത്തിയതെന്ന ധാരണ തിരുത്തി 13 തോക്ക് നിര്‍മിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ റമീസ് കടത്തിയ പാര്‍സലിലുണ്ടെന്ന് കസ്റ്റംസിനെ അറിയിച്ചു.

ഇത്തരത്തില്‍ കടത്തുന്ന തോക്കുകള്‍ രൂപമാറ്റം വരുത്തി യഥാര്‍ഥ തോക്കിന്റെ മാരകശേഷി കൈവരുത്തി സ്വര്‍ണക്കടത്തിന് തമിഴ്‌നാട്ടിലേക്ക് അകമ്പടി പോകാന്‍ ഉപയോഗിച്ചിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. റമീസിന്റെ തോക്ക് കേസ് ഇനി അന്വേഷിക്കുന്നത് എന്‍ഐഎ ആയിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ വ്യക്തമായതോടെ ലീഗ് നേതാക്കള്‍ റമീസിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ലീഗ് നേതാക്കള്‍ക്ക് റമീസുമായി നല്ല അടുപ്പമാണുള്ളതെന്ന് ഇയാളുടെ അയല്‍ക്കാരടക്കം പറയുന്നു.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.