തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണം കോടതി കയറിയതിനു പിന്നില്‍ നിലവറയിലെ ലക്ഷം കോടിയുടെ നിധി ശേഖരം. എ, ബി, സി.ഡി, ഇ, എഫ് എന്നീ ആറ് നിലവറകളിലാണ് ക്ഷേത്ര വകയായിട്ടുള്ള ലക്ഷം കോടി വിലമതിക്കുന്ന അമൂല്യ നിധി ശേഖരമുള്ളത്. ഇതില്‍ ഇ,എഫ് നിലവറകള്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് എപ്പോഴും തുറക്കുന്ന നിലവറയും സി, ഡി നിലവറകള്‍ ക്ഷേത്ര ഉത്സവ ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ആഭരണങ്ങളും സൂക്ഷിച്ചിരിക്കുന്നു. എ നിലവറയില്‍ അമൂല്യ നിധിശേഖരം. ബി നിലവറ തുറന്ന് പരിശോധിച്ചിട്ടുമില്ല.
ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്ക് എടുക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണം വെളളി കുടങ്ങളും വെള്ളി പാത്രങ്ങളും നിത്യേന എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും യഥാസമയം തിരികെ വയ്ക്കുന്നില്ലെന്നും ക്ഷേത്രത്തിനു പുറത്ത് കൊണ്ടു പോകുന്നുവെന്നും ഇടത് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ആരോപണം ഉന്നയിച്ചു. രാജകുടുംബത്തെ അംഗീകരിക്കാത്ത ഇവര്‍ രാജപ്രതിനിധികളെ ആരോപണ വിധേയരാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതോടെ ക്ഷേത്രം സ്ഥാനിയായിരുന്ന അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിലവറകള്‍ തുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ കണക്ക് എടുക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഭരണം സംബന്ധിച്ച് കോടതി കയറിയത്.
വിവാദങ്ങളെ തുടര്‍ന്ന് 2011 ജൂണ്‍ 28ന് നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.എന്‍. കൃഷ്ണന്, രാജകുടുംബാംഗം ആദിത്യവര്‍മ, ഡോ. എം. വേലായുധന് നായര്‍, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങിയ സമിതിക്കായിരുന്നു പരിശോധന ചുമതല.
ഡോ. എം. വേലായുധന് നായര്‍ കോ- ഓര്‍ഡിനേറ്ററായി മൂല്യനിര്‍ണയത്തിനും കണക്കെടുപ്പിനുമായി വിദഗ്ദ്ധ സമിതിയെയും നിയോഗിക്കപ്പെട്ടു. എല്ലാം ഡിജിറ്റലൈസ് ചെയ്ത് കോടതിക്ക് കൈമാറാനും ആവശ്യപ്പെട്ടിരുന്നു. ബി നിലവറ ഒഴികെയുള്ളവ തുറന്ന് പരിശോധിച്ചു. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെയും സ്വര്‍ണ്ണക്കട്ടികളുടെയും അമൂല്യ നിധിശേഖരമാണ് പരിശോധനയില്‍ കണ്ടെത്തിയത്. എ നിലവറ തുറക്കാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചായിരുന്നു തുറന്നത്. ഇതോടെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വിവാദമായി. ബി നിലവറ എങ്ങനെ തുറക്കാമെന്നുപോലും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. വിവിധ ചിഹ്നങ്ങള്‍ വാതിലില്‍ രേഖപ്പെടുത്തിയുട്ടുണ്ടെങ്കിലും വിദഗ്ദ്ധര്‍ എത്തി പരിശോധിച്ചിട്ടും വാതിലുകള്‍ തുറക്കുന്നത് സംബന്ധിച്ച് മനസ്സിലാക്കാനായില്ല. വാതിലുകള്‍ തകര്‍ത്താലെ പരിശോധന നടത്താന്‍ സാധിക്കൂ. ഇത് ശ്രീകോവിലിന്റെ സുരക്ഷയെ ബാധിച്ചേക്കാം. ഇതിനെതിരെ രാജകുടുംബം സുപ്രീം കോടതിയ സമീപിച്ചു. 2011 ജൂലൈ 9ന് ഉത്തരവിട്ടു ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവറ തുറക്കരുതെന്ന്. തുടര്‍ന്ന് നിധി ശേഖരം എങ്ങനെ സംരക്ഷിക്കുമെന്ന അഭിപ്രായം നല്കാന് രാജകുടുംബത്തോടും ക്ഷേത്ര ഭരണ സമിതിയോടും സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞു. നിധി ശേഖരം ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ തക്കവിധം പ്രദര്‍ശിപ്പിക്കണമന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ 2012 നവംബര്‍ 7ന് അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് നിധി ശേഖരത്തിലുള്ളവ എടുക്കാന്‍ അനുവാദം നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: