തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴില്‍ സ്വപ്ന സുരേഷിന് ജോലികിട്ടാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തത് ബാംഗ്ളൂരിലെ അഭിഭാഷകന് മുസാമില്‍ അലി. സുപ്രീം കോടതി, ഹൈക്കോടതി, സിവില്‍കോടതി, ജില്ലാ കോടതി തുടങ്ങി രാജ്യത്തെ ഒരു കോടതിയിലും സ്വപനയ്ക്കെതിരെ ഒരു കേസും ഇല്ലന്നാണ് അഭിഭാഷകന് അറ്റസ്റ്റ് ചെയ്ത് നല്‍കിയത്.
ഗറ്റ് അപ്പ് ഫോര്‍ ചെഞ്ച് എന്ന അഭിഭാഷക സ്ഥാപനത്തിന്റെ സീലാണ് വെച്ചിരിക്കുന്നത്. റോള്‍ നമ്പര്‍ 2134/12 എന്നാണ് വെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ തട്ടിപ്പ് എന്നു ബോധ്യമാകുന്ന സര്‍ട്ടിഫിക്കറ്റ് പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കുപ്പേഴ്സാണ് പുറത്തു വിട്ടത്. സ്വപ്നയെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്ഥാപനത്തിലേയക്ക് നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത് ലണ്ടന്‍ ആസ്ഥാനമായുള്ള ഈ കണ്സല്ട്ടന്സിയാണ്. നിയമപരമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്വപ്നയെ തെരഞ്ഞെടുത്തത് എന്ന സ്ഥാപിക്കാനായിരുന്നു അഭിഭാഷകന് അറ്റസ്റ്റ് ചെയ്ത കത്ത് പുറത്തിവിട്ടത്. ആ കത്ത് കണ്ടാല്‍ തലയക്ക് വെളിവുള്ളവര്‍ സ്വീകരിക്കില്ലങ്കിലും സ്വപ്ന നിയമിക്കപ്പെട്ടു.
സ്പനയുടെ അച്ഛന്റെ പേരും വിലാസവും മായിച്ച ശേഷമാണ് പ്രൈസ് വാട്ടര്‍ കുപ്പേഴ്സ് മാധ്യമങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോപ്പി അയച്ചു തന്നത്. ഇതില്‍ ദുരൂഹതയുണ്ട്. വെച്ചിരിക്കുന്ന വിലാസം ബാംഗ്ളുരിലെ ആണെന്നു സംശയിക്കുന്നു. ഹരിയാനയിലുള്ള വിഷന്‍ ടെക്നോളജി എന്ന ഇടനില ഏജന്‍സിയാണ് സ്വപ്നയെ ജോലിക്കായി തെരഞ്ഞെടുത്തത് എന്നാണ് പ്രൈസ് വാട്ടര്‍ കുപ്പേഴ്സ് പറയുന്നത്. 2.7 ലക്ഷം രൂപയാണ് ഇതിനായി പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കുപ്പേഴ്സ് കൈപറ്റുന്നത്. ഇടനില ഏജന്‍സിയക്ക് 1.4 ലക്ഷം നല്‍കും. അവര്‍ 10 ശതമാനം കമ്മീഷനും നികുതിയും എടുത്തശേഷം 1.12 ലക്ഷം സ്വപ്നയ്ക്ക് നല്‍കും.
യുഎഇ കോണ്‍സിലേറ്റില്‍ ജോലിയുണ്ടായിരുന്ന യുവതിയക്ക് കേരളത്തില്‍ ജോലികിട്ടാന്‍ ഹരിയാനയിലെ കമ്പനി തെരഞ്ഞെടുക്കുകയും ബാംളുരിലെ അഭിഭാഷകന്റെ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ലണ്ടനിലെ സ്ഥാനം ശുപര്‍ശ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: