തിരുവനന്തപുരം: തന്റെ ജീവിതകഥ സിനിമയാകുമ്പോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ കേന്ദ്രകഥാപാത്രമാകണമെന്ന് കുറുവച്ചന്. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും കുറുവച്ചന് വാര്‍ത്ത ചാനലിനോട് വ്യക്തമാക്കി.’മിനിമം മോഹന്‍ലാലെങ്കിലും എന്റെ റോളിലെത്തണം. അല്ലെങ്കില്‍ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഡയലോഗിന് ഒരു പ്രത്യേകതയുണ്ട്.’ കുറുവച്ചന് പറയുന്നു.
തന്റെ അനുവാദം ഇല്ലാതെ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് കുറുവച്ചന് രംഗത്തെത്തിയിരുന്നു. അനുമതി തേടാത്തതിനാല്‍ ഇപ്പോള്‍ സുരേഷ് ഗോപി ചിത്രത്തിനും പൃഥ്വിരാജിന്റെ കടുവക്കുമെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് കുറുവച്ചന് വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.നേരത്തെ കടുവയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ കുറുവച്ചന് തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സിനിമാചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തേ, സുരേഷ് ഗോപി ചിത്രത്തെത്തിനെതിരേ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന് ജിനു എബ്രഹാം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: