കോഴിക്കോട്: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. മിക്ക വിദ്യാലയങ്ങളും നൂറില്‍ നൂറ് വിജയം നേടി. കേന്ദ്രീയ വിദ്യാലയം രണ്ടില്‍ സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 34 കുട്ടികളും വിജയിച്ചു. എട്ടു പേര്‍ 90% മുകളില്‍ മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 30 കുട്ടികളും വിജയിച്ചു. 7 പേര്‍ 90 % മുകളില്‍ മാര്‍ക്ക് നേടി.
മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിന് തുടര്‍ച്ചയായി നൂറു ശതമാനം വിജയം. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 67 പേരും വിജയിച്ചു. കൗശിക് രാജ് 96% മാര്‍ക്ക് നേടി ഒന്നാമതെത്തി. കൊമേഴ്‌സ് വിഭാഗത്തില്‍ 33 പേരും വിജയിച്ചു. ഐസക് മെര്‍വിന്‍ 93% മാര്‍ക്ക് നേടി. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ നൂറു ശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ ശ്രീലക്ഷ്മി 98.4% മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ കെ. ശ്രേയ ജനാര്‍ദ്ദനന്‍ 98.4% മാര്‍ക്ക് നേടി.
കോഴിക്കോട് അമൃത വിദ്യാലയം നൂറു ശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 24 പേരും ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. അദ്വൈത് സുരേഷ് 92% മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ ഏഴ് പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ആറു പേര്‍ ഡിസ്റ്റിംഗ്ഷനും ഒരാള്‍ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. ഘനശ്യാംനാഥ് സിദ്ധ് 90% മാര്‍ക്ക് നേടി.
ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ 76 പേരില്‍ 64 പേര്‍ ഡിസ്റ്റിംഗ്ഷനും 12 പേര്‍ ഫസ്റ്റ് ക്ലാസും നേടി. ആര്‍. വൈഷ്ണവി 98.4% മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ 25 പേരില്‍ 20 പേര്‍ ഡിസ്റ്റിംഗ്ഷനും അഞ്ചു പേര്‍ ഫസ്റ്റ് ക്ലാസും നേടി. സുഹ 96% മാര്‍ക്ക് നേടി. കേന്ദ്രീയ വിദ്യാലയം ഒന്ന് 99.5% വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 140 കുട്ടികളില്‍ 139 പേര്‍ വിജയിച്ചു. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയ 32 വീതം കുട്ടികളും വിജയിച്ചു.
അല്‍ഫാറൂഖ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, താമരശ്ശേരി അല്‍ഫോന്‍സാ സ്‌കൂള്‍, മുക്കം ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂള്‍, കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍, പ്രസ്റ്റീജ് പബ്ലിക് സ്‌കൂള്‍, വടകര റാണി പബ്ലിക് സ്‌കൂള്‍, കുറ്റിക്കാട്ടൂര്‍ ബി ലൈന്‍ പബ്ലിക് സ്‌കൂള്‍, പെരുംതിരുത്തി ഭാരതീയ വിദ്യാഭവന്‍, രാമനാട്ടുകര ഭവന്‍സ് വിദ്യാശ്രമം, മാളിക്കടവ് എംഎസ്എസ് പബ്ലിക് സ്‌കൂള്‍, വടകര ഗോകുലം പബ്ലിക് സ്‌കൂള്‍, എന്‍ഐടി കാമ്പസ് സ്പ്രിങ് വാലി പബ്ലിക് സ്‌കൂള്‍ എന്നിവയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: