കൊല്ലം: ഹിന്ദുസമൂഹത്തിന് അവകാശപ്പെട്ട ക്ഷേത്രസ്വത്തുക്കള്‍ സംസ്ഥാനസര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിന് യഥേഷ്ടം ഉപയോഗിക്കണമെന്ന ദുഷ്ടലാക്കിനെതിരായ വിധിയാണ് സുപ്രീകോടതി ഇന്നലെ പുറപ്പെടുവിച്ചതെന്ന് ഹിന്ദുഐക്യവേദി ജില്ലാ നേതൃയോഗം.
ആചാരത്തിനും വിശാസികളായ ഭക്തര്‍ക്കുമെതിരെ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ നിരന്തരം സ്വീകരിക്കുന്ന സമീപനത്തിനുള്ള തിരിച്ചടി കൂടിയാണിത്. വിധി ഭക്തജനങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കുന്നതാണെന്നും ഇന്നലെ തെക്കടത്ത് കൂടിയ യോഗം വിലയിരുത്തി.
കേരളത്തിലെ ക്ഷേത്രഭരണാവകാശം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന 2011 ലെ ഹൈക്കോടതിവിധി തള്ളി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മേല്‍ അധികാരം സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച് രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി വിധി പ്രശംസനീയമാണ്. വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കയ്യടക്കിയ ക്ഷേത്രങ്ങള്‍ ഹൈന്ദവര്‍ക്ക് വിട്ടുനല്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു
സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്ശനന്, മഞ്ഞപ്പാറ സുരേഷ്, പുത്തൂര്‍ തുളസി, ജില്ലാ പ്രസിഡന്റ് പി. ശശിധരന്‍പിള്ള, ജനറല്‍ സെകട്ടറി രമേശ്ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. സുധീര്‍, ട്രഷറര്‍ നാരായണപിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: