തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയില്‍ രാജകുടുംബത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നാലുനടകളിലും നാമസങ്കീര്‍ത്തനം നടത്തി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കിഴക്കെ നടയില്‍ നടത്തിയ നാമസങ്കീര്‍ത്തനം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് ആറ്റിപ്ര മോഹന്‍, ട്രഷറര്‍ ജഗദീഷ്, അഡ്വ. രാജേഷ്, കരിക്കകം ഗണേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പടിഞ്ഞാറെ നടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കര്‍മചാരി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നാമസങ്കീര്‍ത്തനം ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് മഹേഷ്, കര്‍മചാരി സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ്, മീന്‍മണി വാസുദേവ്, ഗിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വടക്കെ നടയില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന നാമസങ്കീര്‍ത്തനം ജില്ലാ അധ്യക്ഷ പദ്മാവതി അമ്മ ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ രാജേന്ദ്രന്‍നായര്‍, സമിതി ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, നഗര്‍ സെക്രട്ടറി സുനില്‍കുമാര്‍, താലൂക്ക് മാതൃസമിതി ജോയിന്റ് സെക്രട്ടറി ആശ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ തെക്കെ നടയില്‍ നാമസങ്കീര്‍ത്തനം നടത്തി. ഇത് പദ്മനാഭസ്വാമിയുടെയും വിശ്വാസികളുടെയും വിജയമാണ്. ക്ഷേത്രഭരണത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയായ കീഴ്വഴക്കമല്ലെന്ന വിഎച്ച്പിയുടെ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നതാണ് ഈ വിധി എന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി സജി നടുവത്ത് അറിയിച്ചു. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കണം എന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിരന്തരമായ ആവശ്യമാണ് സുപ്രീം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടതെന്നും സജി പറഞ്ഞു. സംഭാഗ് സേവാ പ്രമുഖ് ജയകുമാര്‍, വിഭാഗ് സേവാ പ്രമുഖ് കെ.എസ്. രജി തുടങ്ങിയവര്‍ സംബന്ധിച്ചു.
സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി യുടെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മാതൃസമിതി അധ്യക്ഷ പദ്മാവതിക്ക് മധുരം നല്കി നിര്‍വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍, എം. ഗോപാല്‍, അശോക്കുമാര് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: