കോഴിക്കോട്: സ്വര്‍ണക്കടത്തുകാരുടെ താവളമാക്കി സ്വന്തം ഓഫീസ് മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ ജനകീയ കുറ്റവിചാരണ ചെയ്തു.
കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ജനകീയ കുറ്റവിചാരണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് ഉദ്ഘാടനം ചെയ്തു. രാജിവെച്ചൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ ജനകീയ കോടതിയില്‍ മുഖ്യമന്ത്രി വിചാരണ ചെയ്യപ്പെടുമെന്നും അവിടെ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സുപ്രധാന ചുമതല വഹിച്ച സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. പ്രതികളുമായി അടുത്ത ബന്ധമുള്ള എം. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയാല്‍ മുഖം രക്ഷിക്കാമെന്ന തെറ്റായ ധാരണയാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വര്‍ണക്കടത്തിനായി ഉപയോഗ പ്പെടുത്തി എന്നത് ഇതിനകം തന്നെ പുറത്തുവന്നതാണ്. എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാമുരളി അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ജില്ലാ വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി ലൂസിയാമ്മ അലി അക്ബര്‍, ജില്ലാ സെക്രട്ടറി ലില്ലി മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: