ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 78 പേര് നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര് വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേര് ചികിത്സയിലുണ്ട്. ഐടിബിപി ക്യാമ്പില്‍ ഇതോടെ കോവിഡ് ബാധിച്ചവര്‍ 133 ആയി.
രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി, രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വോളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: