കോഴിക്കോട്: പുതിയഎ ഐഎസ്എല്‍ സീസണ് തുടങ്ങുന്നതിന് മുന്‍പ് ബ്ലാസ്റ്റേഴ്സ് ആരാധകരെ കാത്തിരിക്കുന്നത് നിരാശാജനകമായ വാര്‍ത്ത. കഴിഞ്ഞ സീസണില്‍ ടീം ക്യാപ്റ്റനും ടോപ സ്കോററുമായ ബര്‍ത്തലോമ്യു ഒഗ്ബച്ചെ ക്ലബ് വിടാന്‍ തീരുമാനിച്ചതായാണ് വിവരം. താരം മുംബൈ സിറ്റിയിലേക്ക് കൂടുമാറുമെന്നാണ് വാര്‍ത്തകള്‍. ഒഗ്ബെചെയെ വില്ക്കാന് കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റിയുമായി ധാരണയില്‍ എത്തിയതായാണ് വിവരം.
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഒഗ്ബച്ചെയും ക്ലബുമായുള്ള ബന്ധം വഷളായി. ഒഗ്ബച്ചെയുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയിരിയാണ് ക്ലബ് താരത്തെ വില്‍ക്കുന്നത്. ഈ കഴിഞ്ഞ സീസണില്‍ ടീം മൊത്തം മോശം പ്രകടനം നടത്തിയപ്പോഴും ഒഗ്ബച്ചെയുടെ പ്രകടനം വേറിട്ടു നിന്നിരുന്നു. ഒറ്റ സീസണ് കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരന്‍ ആയി മാറിയ താരമാണ് ഒഗ്ബച്ചെ. കഴിഞ്ഞ സീസണില്‍ ഹാട്രിക് ഉള്‍പ്പെടെ 15 ഗോളുകള്‍ അടിച്ചു കൂട്ടി. ഒപ്പം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിലെ ടോപ് സ്കോറര്‍ പദവിയും മറ്റു രണ്ടുപേര്‍ക്കൊപ്പം ഒഗ്ബച്ചെ പങ്കിട്ടു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി 2018-19 സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച നൈജീരിയന്‍ മുന്‍ രാജ്യാന്തരതാരം കൂടിയായ ഒഗ്ബച്ചെയെ വന്‍ തുക നല്‍കിയായിരുന്നു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്.
1999-ല്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ യൂത്ത് ടീമിലൂടെയാണ് ഒഗ്ബച്ചെ ഫുട്ബോളിലേക്ക് എത്തുന്നത്. 2001-ല്‍ പിഎസ്ജിയുടെ സീനിയര്‍ ടീമില്‍ കളിച്ചു. അതിനുശേഷം സ്പാനിഷ് ക്ലബ് അലാവസ്, വയ്യഡോളിഡ്, ഇംഗ്ലീഷ് ക്ലബ് മിഡില്‍സ്ബറോ എന്നിവയ്ക്കു കളിച്ചശേഷം 2018-ല്‍ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തി. ആ സീസണില്‍ 18 കളികളില്‍ നിന്ന് 12 ഗോളുകള്‍ അടിച്ചു. ഈ പ്രകടനമാണ് ഒഗ്ബച്ചെയെ ബ്ലാസ്്റ്റേഴ്സില് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: