ന്യൂദല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചര ശതമാനത്തിന്റെ വര്‍ദ്ധനയുണ്ട്. ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം.
cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം. ഈമാസം 15ന് മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ബോര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: