കോട്ടയം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അബ്ദുൾ സലാം ( 71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു. ജൂലൈ ആറിനാണ് അബ്ദുല്‍ സലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി. കഴിഞ്ഞദിവസം കൊല്ലം ജില്ലയില്‍ മുങ്ങി മരിച്ച വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന. നെടുമ്ബന സ്വദേശി മരിച്ച ഗൗരിക്കുട്ടി അമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: