വടകര: ചോമ്പാല തുറമുഖത്ത് പൊതുജനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവേശനം ഉണ്ടാവില്ല. എട്ട് മണിമുതല്‍ അഞ്ച് മണിവരെ മാത്രമായി പ്രവര്‍ത്തനസമയം ക്രമീകരിച്ചു. അധികൃതര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമാണ് ഹാര്‍ബറിനുളളില്‍ പ്രവേശനം.
മത്സ്യവിതരണ തൊഴിലാളികളും വില്പനക്കാരും ഒന്നരമണിക്കൂറില്‍ കൂടുതല്‍ സമയം ഹാര്‍ബറിനുളളില്‍ നില്ക്കാന് പാടില്ല . അകലം പാലിക്കാന്‍ ആറ് കൗണ്ടറുകള്‍ ലേലപുരയില് ഒരുക്കും. ഗ്രാമ പഞ്ചയാത്ത് അംഗം കെ.ലീലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ വടകര കണ്ട്രോള് റും ഡിവൈ.എസ്.പി രാഗേഷ് കുമാര്‍ ,ചോമ്പാല സി.ഐ. ടി.പി.സുമേഷ്, കോസ്റ്റല്‍ സി.ഐ കെ.ആര്.ബിജു , എസ്.ഐ.നിഖില്‍ , ഹാര്‍ബര്‍ എജിനിയര്‍ അജിത്ത് കുമാര്‍, വില്ലേജ് ഓഫീസര്‍ റിനീഷ് , മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: