തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിനും അറിയാം. വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാത്രം. കേന്ദ്രം ഒന്നും തരുന്നില്ലെന്നും സംസ്ഥാനം പട്ടിണിയിലാണെന്നും വിലപിക്കുന്ന മന്ത്രിക്ക് സംസ്ഥാനം വഴി നടത്തുന്ന സ്വര്‍ണക്കടത്ത് മാത്രം പിടികൂടിയാല്‍ കേരളത്തെ ഒരളവുവരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ സാധിക്കും. എന്നാല്‍ വന്‍ വ്യാപാര മാഫിയ നടത്തുന്ന കച്ചവടം പാര്‍ട്ടിക്കും ഗുണമുള്ളതിനാല്‍ സ്വര്ണക്കടത്തുകള്ക്ക് മുന്നില്‍ കണ്ണടയ്ക്കുന്നു.
സ്വര്‍ണക്കടത്ത് പിടിക്കാന്‍ വിമാനത്താവളത്തിനകത്ത് കസ്റ്റംസിന് ചുമതലയുള്ളതു പോലെ പുറമെയുള്ളവ പിടികൂടാന്‍ സംസ്ഥാനത്ത് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്ണക്കടത്തുകാര് വിമാനത്താവളം വിട്ടുകഴിഞ്ഞാല്‍ വിവരം ലഭിക്കുകയാണെങ്കില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന് നികുതിവെട്ടിപ്പ് നടത്തി കടത്തുന്നവ കസ്റ്റഡിയിലെടുക്കാം. എന്നാല്‍ പലപ്പോഴും അപൂര്‍വമായിട്ടാണ് ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിക്കുന്നത്. ഇതനുസിരിച്ച് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ സ്വര്‍ണത്തിന് നികുതി വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതായി സംസ്ഥാന ധനമന്ത്രാലയത്തിന് കേന്ദ്ര ധനമന്ത്രാലയം വിവരം കൈമാറിയിട്ടുണ്ട്. ഇതിനു പിന്നില്‍ തീവ്രവാദി സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാന ധനമന്ത്രി ഇതിനുവേണ്ട യാതൊരു നടപടി ക്രമങ്ങളും നടത്തിയില്ല.
സ്വര്‍ണക്കടത്ത് തടയുന്നതിനായി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയും സഹായം ധനകാര്യ വകുപ്പിന് തേടാം. പരിശോധനയ്ക്കു വേണ്ടി പ്രത്യേക സംഘത്തെയും നിയോഗിക്കാം. ഇവരെ സഹായിക്കുന്നതിനു വേണ്ടി ആഭ്യന്തര വകുപ്പിനോട് പോലീസിനെയും ആവശ്യപ്പെടാം. ഇതൊന്നും സംസ്ഥാനത്ത് ചെയ്തിട്ടില്ല. നിലവില്‍ നികുതി വെട്ടിച്ച് ലോറിയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ മാത്രമാണ് പിടികൂടുന്നത്.
വിമാനത്താവളത്തില്‍ നിന്നും നികുതി നല്കി കൊണ്ടുവരുന്ന സ്വര്‍ണ ബിസ്ക്കറ്റുകള്‍ പോലും പിടികൂടി ഇവ ആഭരണങ്ങളാക്കി വില്ക്കുമ്പോള് ലഭിക്കുന്ന മൂല്യം അനുസരിച്ച് നികുതി ഈടാക്കാം. ഇതിനുള്ള നടപടിക്കും നിര്‍ദേശം നല്‍കുന്നില്ല. അഥവാ ജീവനക്കാര്‍ പിടികൂടിയാലും നാമമാത്രമായ നികുതി ഈടാക്കി പിടിച്ചവ തിരികെ നല്‍കും. ആയിരം കിലോയിലധികം സ്വര്‍ണമാണ് സംസ്ഥാനത്തെ വിമാനത്താവളം വഴി മാത്രം കടത്തുന്നത്. എന്നാല്‍ പിടികൂടുന്നതാകട്ടെ മുന്നൂറ് കിലോയില്‍ താഴെ. കസ്റ്റംസ് വിഭാഗമാണ് കൂടുതലും പിടികൂടുന്നത്. സംസ്ഥാനത്തെ സ്വര്‍ണ ഉപഭോഗത്തെക്കുറിച്ചും വില്‍പ്പന സംബന്ധിച്ചും ആധികാരികമായി പറയാന്‍ സാധിക്കുന്നത് സംസ്ഥാന ധനമന്ത്രാലയത്തിനാണ്. കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും സംസ്ഥാന ധനമന്ത്രി ഇതിനു മുന്നില്‍ കണ്ണടയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: