തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ക്രിസ്ത്യന്‍ പുരോഹിതനും ചെന്നെ സ്വദേശിയ്ക്കും പങ്കുള്ളതായി സൂചന. തിരുവന്തപുരത്ത് ചെറിയ ഒരു ക്രിസ്ത്യന്‍ സഭയിലെ അംഗമായ പുരോഹിതന് ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണ്. ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ട് എന്ന വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പുരോഹിതന്റെ വിദേശയാത്രകളുടെ പൂര്‍ണ്ണ വിവരം പരിശോധിച്ചു വരുകയാണ്. കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയുടെ പേരില്‍ ആണ് പുരോഹിതന് അറിയപ്പെടുന്നത്
ചെന്നൈ സ്വദേശിയുടെ അടിക്കടിയുള്ള തിരുവനന്തപുരം യാത്രയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് വിമാനത്താവളത്തില്‍നിന്നും ഇയാളെ നിസാം എന്ന ഓട്ടോ ഡ്രൈവറാണ് സ്ഥരിമായി വിമാനത്താവളത്തില്‍ നിന്ന് കൂട്ടുക്കൊണ്ടു പോയിരുന്നത്. നിസാം കള്ളക്കടത്തുകാരുടെ പ്രധാന കണ്ണിയാണ്. വലിയവിള, മൈത്രിനഗര്‍ എന്നിവിടങ്ങളില്‍ മാറിമാറി വാടകയക്ക് താമസിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: