കോഴിക്കോട്: സമ്പര്‍ക്കം വഴി കോവിഡ് രോഗം വര്‍ദ്ധിക്കുന്നതിനാലും കൂടുതല്‍ നിയന്ത്രിത മേഖലകള്‍ ഉണ്ടാവുന്ന സാഹചര്യത്തിലും കോര്പ്പറേഷന് ഓഫീസിലേക്കുള്ള പ്രവേശനത്തില്‍ കര്‍ശന നിയന്ത്രണം. സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ പ്രവേശനം ഉണ്ടാവില്ല. ഈ പെന്‍ഷനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയുന്നതില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ മറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കണം.
മുന്നൂറ് ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിട നിര്‍മ്മാണം സുവേഖ വഴി നല്കുന്നതിനാല് അത് ഉപയോഗിക്കണമെന്നും ഇക്കാര്യത്തിനായി ഓഫീസിലേക്ക് വരുന്നത് ഒഴിവാക്കണം. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ജമ മാറ്റം എന്നിവയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വാര്‍ഡ് കൗണ്‍സിലര്‍ മാരെ കാണുന്നതിന് കോര്പ്പറേഷന് ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല. ആവശ്യമുള്ളവര്‍ ഫോണിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. പതിനെട്ടു വരെയാണ് നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: