Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗോള്‍ഡ് വിജയന്‍

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍ by എം. സതീശന്‍
Jul 12, 2020, 05:31 am IST
in Article

ക്ലിഫ് ഹൗസിലെ സ്വര്‍ണാകര്‍ഷണ ഭൈരവ യന്ത്രം വാങ്ങി അരയ്‌ക്ക് കെട്ടിയവരുടെ പട്ടിക തേടാനാണ് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കൊള്ളയും കൊള്ളിവെയ്‌പും പെണ്‍വാണിഭവും മുതല്‍ കള്ളക്കടത്ത് വരെ പാര്‍ട്ടി പരിപാടിയാണെന്ന് വ്യാഖ്യാനിക്കുന്ന മുതലുകളാണ് പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ വല്ലാണ്ട് വിയര്‍ത്ത് പണിയെടുക്കുന്നത്. ബ്രണ്ണന്‍ വിജയനില്‍ നിന്ന് ഗോള്‍ഡ് വിജയനിലേക്കാണ് മാറ്റം. അതത്ര നിസ്സാരമല്ല.

വ്യാഴാഴ്ച വൈകിട്ടാണ് വിജയന്‍ സഖാവിന്റെ വിവര സാങ്കേതിക വിദഗ്ധ ശബ്ദരേഖയായി ചാനലുകളില്‍ പ്രത്യക്ഷയായത്. തന്റെ കുടുംബവും മക്കളും ദാരിദ്ര്യവും പ്രയാസങ്ങളുമൊക്കെ തൊണ്ടയിടറി പറഞ്ഞ അവര്‍ ‘നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ആത്മഹത്യയാണ് പിന്നെയുള്ള പോംവഴി’യെന്നാണത്രെ ചാനലുകളില്‍ ധ്വനിപ്പിച്ചത്. അതുകേട്ട് ആകെയുള്ള ഇരട്ടച്ചങ്ക് കലങ്ങിയാവണം പിണറായി വിജയന്‍ അന്നത്തെ പതിവ് കൊറോണ സീരിയലിന് പൗഡറിട്ട് ഇരുന്നത്.  

എപ്പിസോഡ് പലത് കഴിഞ്ഞെങ്കിലും പിണറായി സഖാവിനെ ഒരു മനഃശാസ്ത്രജ്ഞന്റെ വേഷത്തില്‍ അന്നാദ്യമായാണ് മലയാളികള്‍ കാണുന്നത്. പല വേഷത്തില്‍, പല കോലത്തില്‍ ഈ അവതാരം മുന്‍പ് പല തവണ എത്തിയിട്ടുണ്ടെങ്കിലും ഇത് പുത്തന്‍ ഗെറ്റപ്പായിരുന്നു. കോമഡി പറയാത്ത, ചിരിക്കാനറിയാത്ത പിണറായി ഫോണ്‍വഴി കൗണ്‍സിലിങ് നടത്തുന്നതും ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ‘ചിരി’ എന്ന സ്‌കീം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതുമൊക്കെ ചിരിക്കാതെ കണ്ടിരുന്നവനെ വേണം സമ്മതിക്കാന്‍.  

വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ മുഖ്യമന്ത്രി ആ വൈകുന്നേരം മാനസിക സമ്മര്‍ദ്ദമകറ്റാനുള്ള വഴികളെ കുറിച്ച് ക്ലാസെടുത്തതിന്റെ യുക്തി ആര്‍ക്കും മനസ്സിലായില്ലെങ്കിലും മാനസതോഴരായ ശിവശങ്കരനും സ്വപ്നസുരേഷിനും തിരിയും. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത മലയാളികള്‍ക്കാണ് പിഴച്ചത്. ഇനി എന്‍ഐഎ അറിയിക്കാന്‍ പോകുന്നതു കൂടിയാകുമ്പോള്‍ എല്ലാം തികയും.  

കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ വിജയന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വരവ് തന്നെ ദുരൂഹത സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാകും. കേരളത്തെ ഇസ്ലാമികരാജ്യമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച വിഎസിനെ കാസ്‌ട്രോയാക്കി ഒതുക്കിയിരുത്തിയതിന്റെ തുടക്കം മലപ്പുറം സമ്മേളനത്തോടെയാണ്. പാര്‍ട്ടിയില്‍ പേരിനെങ്കിലും കമ്മ്യൂണിസം ചുമന്നുനടന്നിരുന്ന പക്ഷത്തെ വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടിയെ പച്ച പുതപ്പിച്ചത് ആ കാലത്താണ്. പിന്നെയിങ്ങോട്ട് വിജയന്‍ പിടിച്ച കൊടിയുടെ കമ്പ് പലപ്പോഴും തീവ്രവാദികളുടെ കൂട്ടത്തിന്റേതായത് യാദൃച്ഛികമല്ലെന്ന് സാരം.

വെറുക്കപ്പെട്ടവരും വിഐപികളും സിമി ഭീകരരുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ കയറി നിരങ്ങി. ചിലര്‍ നേതാക്കളായി. ചിലര്‍ മന്ത്രിമാരായി. ചിലര്‍ മരുമക്കളായി. വിജയന്‍ പലപ്പോഴും ഗള്‍ഫിലേക്കും മറ്റ് വിദേശ രാഷ്‌ട്രങ്ങളിലേക്കും പറന്നു. പാര്‍ട്ടി സെക്രട്ടറിയായും മുഖ്യമന്ത്രിയായുമൊക്കെ പല വേഷത്തില്‍, കൂടും കുടുക്കയുമായിട്ടായിരുന്നു യാത്ര. എന്തിനെന്നോ ഏതിനെന്നോ ആരും അന്വേഷിച്ചില്ല. പാര്‍ട്ടിക്ക് പോലീസും കോടതിയും വേറെയുണ്ടെന്ന് ഞാഞ്ഞൂലുകള്‍ വരെ നെഗളിച്ചു. കസ്റ്റംസ് കൂടി വേണ്ടിയിരുന്നു. എങ്കില്‍ സംഗതി പൊളിച്ചേനെ. കൊന്നും കൊലവിളിച്ചും പ്രതിക്കൂട്ടിലായവരെ വരെ മന്ത്രിക്കുപ്പായമണിയിച്ച് ഒപ്പമിരുത്തി. മുഖ്യമന്ത്രിയായപ്പോള്‍ രാജ്യത്തിനുള്ളില്‍ വേറെ രാജ്യമുണ്ടാക്കാനായിരുന്നു കുണ്ടിലാണിരിപ്പെങ്കിലും മോഹം. ദക്ഷിണേന്ത്യന്‍സാമ്രാജ്യമായിരുന്നു പിണറായി കണ്ട കിനാശ്ശേരി. അതിന് രാജ്യസര്‍ക്കാരിന്റെ നിലപാടുകളെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചും സമ്മേളനത്തിന് വിളിച്ചും പിന്നെയും പിന്നെയും ഇളിഭ്യനായി.

കഞ്ചാവും മയക്കുമരുന്നും വലിച്ചുകയറ്റി ആഭാസം പടയ്‌ക്കുന്നവനൊക്കെ സര്‍ക്കാരിന് വേണ്ടി ഫണ്ട് പിരിവ് നടത്തി അതുമായി മുങ്ങി. സ്വര്‍ണക്കടത്തുകാര്‍ കേരളത്തിലെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി പരിപാടികള്‍ സംഘടിപ്പിച്ചു. ‘മാന്യനായ’ ശ്രീരാമകൃഷ്ണന്‍ അവര്‍ക്കും സ്പീക്കറായി. വെറും സ്പീക്കറല്ല,  അകത്ത് കാന്തമുള്ള സ്പീക്കര്‍…. ബൂര്‍ഷ്വായെ തോല്‍പിക്കാന്‍ ബൂര്‍ഷ്വായുടെ അപ്പനാകണമെന്ന കൈതേരി സഹദേവന്റെ ലോജിക്കെടുത്ത് വീശി അണികള്‍ പിടിച്ചുനില്‍ക്കാനുള്ള പെടാപ്പാടിലാണ്. ഇപ്പോഴും അവര്‍ക്കിത് നമ്പാനാവുന്നില്ല..  

കേരളത്തില്‍ കള്ളപ്പണം കറന്‍സിയുടെ രൂപത്തിലല്ലെന്നും അതോണ്ട് മോദി വിചാരിച്ചാല്‍ കള്ളപ്പണം പിടിക്കില്ലെന്നും പുച്ഛിച്ചത് നോട്ട് റദ്ദാക്കല്‍ കാലത്ത് തോമസ് ഐസക്കാണ്. കള്ളപ്പണം ഏത് കോലത്തിലാണ് വരുന്നതെന്ന് നന്നായി അറിയുന്നത് പിണറായിക്കും ഐസക്കിനുമൊക്കെയാണെന്ന് ഇപ്പോള്‍ മലയാളികള്‍ക്ക് മനസ്സിലായിട്ടുണ്ട്.  

കോടിയേരി എഴുന്നെള്ളിയ കാരാട്ട് റസാക്കിന്റെ കൂപ്പര്‍ കാര്‍ മുതല്‍ കസ്റ്റംസ് ഗോഡൗണിന്റെ ചുമതല സുധീര്‍നമ്പ്യാര്‍ക്ക് നല്‍കിയ ചിറ്റപ്പന്റെ അതിബുദ്ധി വരെ കേരളം തിരിച്ചുവായിക്കണം. തോറ്റ എംപിയെ ലക്ഷങ്ങള്‍ മുടക്കി ദല്‍ഹിയിലിരുത്തിയ അതേ ബുദ്ധിയാണ് പത്താം ക്ലാസ് പാസാകാത്തവളെ ഐടി വകുപ്പിലെടുത്ത് ലക്ഷങ്ങള്‍ ശമ്പളം കൊടുത്തതെന്ന് കാണാതെ പോകരുത്. പിണറായി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ മുഴുവനും അന്വേഷണവിഷയമാകണം. പോരാ മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായിയുടെ വരവ് തന്നെ അന്വേഷിക്കപ്പെടേണ്ടതാണ്. അത്രമേല്‍ ദൂരൂഹവും ഭീകരവുമാണ് ഇടപാടുകളും ഇടപെടലുകളുമെന്ന് സാരം.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.