കണ്ണൂര്‍: എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞു ഭരണത്തിലേറിയ ഇടത് പക്ഷ സര്‍ക്കാര്‍ അഴിമതികളിലും കള്ളക്കടത്തിലും നട്ടം തിരിയുകയാണ്. ഇപ്പോള്‍ സ്വപ്നാ സുരേഷിന്റെ രംഗപ്രവേശനത്തോടെ ക്ലിഫ് ഹൗസും സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പറഞ്ഞു.
ബിജെപി കണ്ണൂര്‍ മണ്ഡലം കാല് ടെക്സ് ജംഗ്ഷനില്‍ നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കീഴിലുള്ള അഭ്യന്തരവകുപ്പ് സ്വപ്നാ സുരേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് ഒരു രാജ്യാന്തര കുറ്റമായത് കൊണ്ട് തന്നെ മുഖ്യമന്ത്രി രാജി വെച്ച് അനേഷണം നേരിടണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
മണ്ഡലം പ്രസിഡണ്ട് കെ .രതീഷ് അദ്ധ്യക്ഷതവഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സഞ്ജീവന് മാസ്റ്റര്‍, സുശീല്‍ കുമാര്‍, അഡ്വ. കെ. രഞ്ജിത്ത്, എന്നിവര്‍ സംസാരിച്ചു.ശശീധരന് കെ.കെ. സ്വാഗതവും അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: