Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാശ്രയത്വവും സുസ്ഥിരതയും സമന്വയിപ്പിച്ച വാസ്തുവിദ്യാ സമ്പ്രദായം സൃഷ്ടിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

സിന്ധൂനദീതട നാഗരികതയും കൊണാര്‍ക്ക് സൂര്യക്ഷേത്രവും തുടങ്ങി ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ വാസ്തുവിദ്യയുടെ പരിണാമം അനുസ്മരിച്ചുകൊണ്ട് , പ്രാദേശിക സാമഗ്രികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കരകൗശല വിദഗ്ധര്‍ സൃഷ്ടിച്ച നിരവധി സ്മാരകങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് നായിഡു ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 06:55 pm IST
in India

ന്യൂദല്‍ഹി:ഹരിത വാസ്തുവിദ്യാ രീതികള്‍ (പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതികള്‍ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും  ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡു രാജ്യത്തെ ആര്‍ക്കിടെക്റ്റുകളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന കെട്ടിട നിര്‍മ്മാണ പദ്ധതികളില്‍ സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ദേശീയ കണ്‍വെന്‍ഷന്റെ  ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു  ഉപരാഷ്‌ട്രപതി. ഏത് ഘടനയുടെ സൃഷ്ടിയിലും സൗന്ദര്യശാസ്ത്രവും സുസ്ഥിരതയും തമ്മില്‍  ശരിയായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ടെന്നും  ഉപരാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു.

സിന്ധൂനദീതട നാഗരികതയും  കൊണാര്‍ക്ക് സൂര്യക്ഷേത്രവും തുടങ്ങി ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ വാസ്തുവിദ്യയുടെ പരിണാമം അനുസ്മരിച്ചുകൊണ്ട് , പ്രാദേശിക സാമഗ്രികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കരകൗശല വിദഗ്ധര്‍ സൃഷ്ടിച്ച നിരവധി സ്മാരകങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് നായിഡു ചൂണ്ടിക്കാട്ടി. ഏതൊരു നാഗരികതയുടെയും ഏറ്റവും സ്ഥായിയായ നേട്ടങ്ങളിലൊന്നായി  വാസ്തുവിദ്യയെ അദ്ദേഹം  വിശേഷിപ്പിച്ചു.

സ്വാശ്രയത്വവും സുസ്ഥിരതയും   സമന്വയിപ്പിച്ച ഒരു വാസ്തുവിദ്യാ സമ്പ്രദായം സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്ത ഉപരാഷ്‌ട്രപതി, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് , പരിസ്ഥിതി സൗഹൃദവും  ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതുമായ രൂപകല്‍പ്പനകളും ആശയങ്ങളും സ്വീകരിച്ച്, നമ്മുടെ  പാരമ്പര്യത്തെ മുന്നോട്ട് നയിക്കാനും  വിദഗ്‌ദ്ധരോട് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ സ്മാര്‍ട്ട് സിറ്റികള്‍, ‘എല്ലാവര്‍ക്കും ഭവനം’,  പോലുള്ളവയെ അനുമോദിച്ച  നായിഡു, ഈ പദ്ധതികളില്‍ അതത് പ്രദേശങ്ങളുടെ സംസ്‌കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും   എടുത്തുപറഞ്ഞു. ഈ പദ്ധതികളില്‍ പ്രാദേശിക കലാകാരന്മാരെയും കരകൗശലത്തൊഴിലാളികളെയും ഭാഗഭാക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”ഇത് അതതു പ്രദേശങ്ങളുടെ  സാംസ്‌കാരിക തനിമ നിലനിര്‍ത്തുക മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെ  സംരക്ഷണത്തിനായി പാടുപെടുന്ന കഴിവുള്ള കരകൗശല വിദഗ്ധര്‍ക്ക് പ്രോത്സാഹനവും  തൊഴിലും  ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ  വര്‍ദ്ധനവിന്റെ ഫലമായി ഭവന ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക്  ശ്രദ്ധ ക്ഷണിച്ച  ഉപരാഷ്‌ട്രപതി, പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഇടം കണ്ടെത്തുമ്പോള്‍  ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിലും ഉപജീവനത്തിലും തന്റെ ആശങ്ക വ്യക്തമാക്കിയ  ഉപരാഷ്‌ട്രപതി, നിര്‍മ്മാണത്തൊഴിലിടങ്ങളിലെ  ജോലികളില്‍ ഉണ്ടായ വന്‍ ഇടിവ് നിര്‍മ്മാണ മേഖലയെ സാരമായി ബാധിച്ചെന്നും പറഞ്ഞു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കു പരിഹാരം കാണാന്‍  ആര്‍ക്കിടെക്റ്റുകളുടെയും ഡിസൈനര്‍മാരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മഹാമാരിയുടെ പശ്ചാത്തലത്തില്‍    പുതിയ ആശയങ്ങളുടെ  പര്യവേക്ഷണത്തിനായി  ആര്‍ക്കിടെക്റ്റുകളും  ഡിസൈനര്‍മാരും അതിരുകള്‍ കല്‍പ്പിക്കാത്ത  ഒരു തുറന്ന ചര്‍ച്ചയ്‌ക്ക് മുന്‍കൈ എടുക്കണമെന്നും ഉപരാഷ്‌ട്രപതി അഹ്വാനം ചെയ്തു

Tags: വെങ്കയ്യ നായിഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

‘ഇനിയും പൊതുരംഗത്ത് സജീവമായി തന്നെ തുടരും’

India

“പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി,” താന്‍ കരഞ്ഞ നിമിഷം പങ്കുവെച്ച് വെങ്കയ്യ നായിഡു

India

വെങ്കയ്യ നായിഡുവിന് ഹൃദ്യമായ യാത്രയയപ്പ്; വെങ്കയ്യ എന്നും പ്രചോദനം, രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച് നിന്ന സമയം, പ്രശംസിച്ച് മോദി

India

വെങ്കയ്യ നായിഡു പടിയറങ്ങുമ്പോള്‍ രാജ്യസഭയില്‍ എത്തുന്നത് എല്ലാം തികഞ്ഞ അധ്യക്ഷന്‍

World

പ്രതിഷേധം അറിയിച്ച ദിവസം, ഭക്ഷ്യസുരക്ഷയ്‌ക്ക് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച ഖത്തര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.