തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്ന സുരേഷിന്റെ ദാമ്പത്യ ബന്ധം തകര്‍ത്തത് സിപിഎം നേതാവിന്റെ മകനായ സിനിമാ നടന്. ദുബായിയില്‍ സ്വപ്നയുടെ അച്ഛന് നടത്തിയിരുന്ന ഡാന്സ്ബാറിലെ സന്ദര്‍ശകനായിരുന്നു നടന്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ സ്വാമിയുടെ അടുത്ത ആളായിരുന്നു മുന്‍ മേയറുടെ മകനായ നടന്. പണമിടപാട് സംബന്ധിച്ച് ദുബായിയില്‍ വെച്ച് ഉടലെടുത്ത തര്‍ക്കമാണ് സ്വാമിയുടെ മരണത്തിന് കാരണമെന്ന ആരോപണം ഉണ്ടായിരുന്നു.
സ്വപ്നയുടെ അച്ഛനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സ്വാമി. സ്വാമിയോടൊപ്പം പലതവണ നടന് സ്വപ്നയുടെ വീട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് സ്വപ്നയുടെ ആദ്യ വിവാഹം വേര്‍പെട്ടത്. തിരുവനന്തപുരത്തേക്ക് വന്ന സ്വപ്ന നടനൊപ്പമായിരുന്നു താമസം. നിരവധി സിനിമകളില്‍ വില്ലന്‍ സ്വഭാവമുള്ള പോലീസ് വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടന്റെ സഹോദരന് രാഷ്ട്രീയത്തില്‍ സജീവമാണ്.
അന്വേഷണം കൂടുതല്‍ പുറകോട്ടു പോയാല്‍ വിവാദമായ പലകേസ്സുകള്ക്കും തുമ്പുണ്ടാകും. ഗള്‍ഫിലെ ഡാന്‍സ് ബാറുകള്‍ കേന്ദ്രീകരിച്ച് നടന്ന അധോലാക ഇടപാടുകള്‍ പലതും പുറത്തു വരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: