ചെറുതോണി/ കട്ടപ്പന: വാത്തികുടി ഗ്രാമപഞ്ചായത്തിലെ മൃശാശുപത്രി ജീവനക്കാരുടെ സ്രവം പരിശോധിച്ചതിന്റെ ഭാഗമായാണ് കഞ്ഞിക്കുഴി സ്വദേശിയായ ഫീല്‍ഡ് സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചത്.
ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. 41കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ തോപ്രാംകുടി മൃഗാശുപത്രിയും, മുരിക്കാശേരി മൃഗാശുപത്രിയും താത്കാലികമായി പൂട്ടുകയും ജീവനക്കാരോട് ക്വാറന്റൈനില്‍ പ്രവേശിക്കുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തു. തോപ്രാംകുടി ടൗണിന് സമീപമാണ് മൃഗാശുപത്രി. ഇതിന് സമീപം വീടുകളുമുണ്ട്.
തോപ്രാംകുടി ടൗണുമായും ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ടൗണ്‍ അടച്ചുപൂട്ടിയത്. പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് കടകള്‍ പൂട്ടിയത്. ഇന്നലെ രാവിലെ മുരിക്കാശേരിയിലെ ഒരു ഹോട്ടലില്‍ കയറി ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു.
അതിനാല്‍ ഈ കടയും അടച്ചു. ഇവരുമായുള്ള സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന തിരക്കിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ തോപ്രാംകുടി മൃഗാശുപത്രിയുമായി ബന്ധപ്പെട്ടവര്‍ വാത്തികുടി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
സുജിത്: 7907577075. ജില്ലാസ്ഥാനത്തിന് സമീപം വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും വാത്തിക്കുടിയിലും ഇന്നലെയും ഒരാള്‍ക്കുവീതം കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലാസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: