അടിമാലി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നാരോപിച്ച് ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധ സൂചകമായി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. ബിജു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെ
പി ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്റര്‍ ജങ്ഷനില്‍ സമാപിച്ചു. നേതാക്കളായ കെ.ആര്. രാജേഷ്, പി.എന്‍. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: