വടകര: കൊറോണ വൈറസ് ബാധിതനൊപ്പം ബസില്‍ സഞ്ചരിച്ച യുവജന നേതാവ് നിരീക്ഷണത്തില്‍ പോകാതെ കറങ്ങി നടക്കുന്നു. കഴിഞ്ഞ ആഴ്ച പാലക്കാട് നിന്ന് കണ്ണൂരിലേക്ക് വൈറസ് ബാധ മറച്ചുവെച്ച് യാത്ര ചെയ്തയാളെ പോലീസ് പിടികൂടുകയും അതേ ബസ്സില്‍ യാത്ര ചെയ്ത ആളുകളെ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വൈറസ് ബാധിതനൊപ്പം ബസ്സില്‍ യാത്ര ചെയ്ത വടകര കീഴല്‍ സ്വദേശിയായ ഡിവൈഎഫ്ഐ നേതാവാണ് നിരീക്ഷണത്തില്‍ പോകാതെ കറങ്ങി നടക്കുന്നത്.
രണ്ടു ദിവസത്തോളം ഈ വിവരം മറച്ചുവെച്ചു ഇയാള്‍ സ്വദേശമായ കീഴല്‍ പ്രദേശത്തെ നിരവധി വീടുകളിലും കുടുംബ വീട്ടിലും എസ്എസ്എല്‍സി വിജയികളെ ആദരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. സമ്പര്‍ക്കം നടത്തിയ വീടുകള്‍ ഉള്‍പ്പെടെ അന്‍പതിലേറെ പേര് നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയാണിപ്പോള്‍. കീഴല്‍ സ്വദേശിയായ വ്യക്തി പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കിലും എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടെന്ന നിലപാടാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. സ്രവ പരിശോധന നടത്താന്‍ ഇന്നലെ ആംബുലന്‍സ് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: