തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ സഹായിച്ചവര്‍ നിരവധിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുതല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വരെ നീളുന്നതാണ് പട്ടിക. എന്നാല്‍ സ്വപ്നയെ കൂടുതല്‍ തവണ ഫോണ്‍ വിളിച്ചത് ഇവരൊന്നുമല്ല. മന്ത്രി കെ ടി ജലീലിനാണ് ആ ക്രെഡിറ്റ്. 100 ല്‍ അധികം തവണ സ്വപ്‌നയുടെ ഫോണിലേയ്‌ക്ക് ജലീലിന്റെ ഫോണ്‍ എത്തി. തിരിച്ചും വിളികള്‍ നിരവധി. കേസില്‍ പ്രതിയാക്കപ്പെട്ട എല്ലാവരുടേയും കോള്‍ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു
സ്വപ്‌നാ സുരേഷ് പ്രധാന സംഘടകയായി നിറഞ്ഞു നിന്ന പല പരിപാടികളുടേയും പ്രധാന ആസൂത്രകന്‍ ജലീല്‍ ആയിരുന്നു.ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കേരള സന്ദര്‍ശനമാണ് തുടക്കം. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീലാണ് സുല്‍ത്താനെ ക്ഷണിച്ചു കൊണ്ടുവന്നത്. കേരള സഭ, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വികസന ഉച്ചകോടികള്‍ എന്നി വയുടെ സംഘാടനത്തിലും മന്ത്രിയും സ്വപ്‌നയും തോളോടു തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: