ശ്രീകണ്ഠപുരം: ബിജെപി ശ്രീകണ്ഠപുരം മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കുക, പിണറായി രാജി വയ്ക്കുക, പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തിരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യങ്ങളുന്നയിച്ച് ശ്രീകണ്ഠപുരം ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തി.
യോഗത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജഗത് അധ്യക്ഷത വഹിച്ചു. ബിജെപി മീഡിയാ സെല്‍ കണ്‍വീനര്‍ ടി.പി. രാജീവന് പ്രഭാഷണം നടത്തി.ടി.വി. രമേശന്, കെ. വിജയകുമാര്‍, ഇ.പി. പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. മണ്ഡലം പ്രസിഡന്റ് എം. ആര് സുരേഷ്, വൈസ് പ്രസിഡന്റ് പി.വി. അജയകുമാര്‍, സെക്രട്ടറി പ്രിജേഷ് അളോറ, ട്രഷറര്‍ കെ. ജയപ്രകാശ്, വിവേക് കീഴൂര്‍, പി. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിനിടയില്‍ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്ജുന് മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി രഞ്ജിത്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ധര്‍ണ്ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച കണ്ണൂര്‍ മണ്ഡലം അധ്യക്ഷ സി. അശ്വതി അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി. ജേ്യാതി, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അര്‍ച്ചന, മഹിജ ടീച്ചര്‍, കൃഷ്ണ പ്രഭ, എന്‍.വി.പ്രിയ, എം. ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി നടുവില്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടുവില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. എ.പി. കണ്ണന് ഉദ്ഘാടനം ചെയ്തു . ബിജെപി നടുവില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റോയ് മാമ്പള്ളം അധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി രാജേഷ് സ്വാഗതവും പറഞ്ഞു. എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച ഇരിക്കൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ ജയചന്ദ്രന്, ബിജെപി നടുവില്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: