തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷിനേയും സന്ദീപ് നായരേയും കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന് ജില്ലാ നേതാവ്. സന്ദീപ് നായരുടെ അടുത്ത ആളാണ് തിരുവന്തപുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്. ഇദ്ദേഹത്തിന്റെ ഭാര്യ സിപിഎം ജനപ്രതിനിധിയാണ്. സന്ദീപിന്റെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ഇരുവരും സജീവമായി ഉണ്ടായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന കള്ളക്കടത്ത് സാധനങ്ങള്‍ കൊച്ചിയില്‍ എത്തിക്കാന്‍ സന്ദീപിനെ സഹായിച്ചിരുന്നത് ഈ ഉദ്യോഗസ്ഥനാണ്. സന്ദീപിനൊപ്പം യാത്ര ചെയ്തു കൊണ്ടാണിത് സാധിച്ചിരുന്നത്. വഴിയില്‍ പോലീസുകാര്‍ വാഹനം തടഞ്ഞാല്‍ പോലീസ് നേതാവാണെന്ന കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു പതിവ്. നിരവധി തവണ സന്ദീപിനൊപ്പം ഇയാള്‍ കൊച്ചിയിലേയക്ക് യാത്ര ചെയ്തതായി തെളിവ് ലഭിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ഡൗണിലായിരുന്ന തിരുവനന്തപുരം നഗരത്തില്‍ നിന്ന് സ്വപ്നയ്ക്കും സംഘത്തിനും രക്ഷപെടാന്‍ സഹായം ഒരുക്കിയത് ഈ ഉദ്യോഗസ്ഥനാണ്. അന്തര്‍ സംസ്ഥാന പാസ് സംഘടിപ്പിച്ച് നല്കിയതും ഇദ്ദേഹമാണ്. സിപിഎം താളത്തിനൊത്തും തുള്ളുന്ന ഒരു ഡിവൈഎസ്പിയുടെ സഹായവും ഇതിനുണ്ടായിരുന്നു.
പോലീസാണെങ്കിലും നാട്ടില്‍ സഖാവായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഭാര്യ സിപിഎം ജനപ്രതിനിധിയാണെങ്കിലും കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഭര്‍ത്താവായിരുന്നു. പട്ടികജാതി കുടുംബത്തെ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആര് എസ് എസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനും വനിതാ മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞതിനും ഇയാള്‍ക്കെതിരെ പരാതി വന്നെങ്കിലും നടപടി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: