തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, നോര്‍ത്ത് ബ്ലോക്ക്, മൂന്നാം നില, 141 മുറിയെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ സ്വര്‍ണകടത്ത് വിവാദങ്ങള്‍ കൊഴുക്കുന്നത്. പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി. ഇത്തരം സംഘങ്ങള്‍ എല്ലാകാലത്തും സെക്രട്ടറിയേറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2008ല്‍ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിണറായിയും കൂട്ടരുമാണ് ഇപ്പോള്‍ സ്വപ്നാ സുരേഷ് വിഷയത്തില്‍ കുടുങ്ങിയതെന്നത് ശ്രദ്ധേയമാണ്.
എല്ലാ കാലത്തും ഉപചാപക സംഘങ്ങള്‍ മാറിവരുന്ന ഭരണ നേതൃത്വത്തെ ചുറ്റിപറ്റി നില്‍ക്കുകയും അത് വിവാദങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. സംഘങ്ങള്‍ മാറുന്നതെങ്കിലും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും ചുറ്റിപറ്റിയുള്ള ഉപജാപക വൃന്ദങ്ങളുടെ സ്വാധീനം മാറുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിഎസ്സിന്റെ മന്ത്രി സഭയില്‍ സുരേഷ് കുമാറായിരുന്നു എങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ജോപ്പന്. ഇക്കുറി ശിവശങ്കരന്.
പിണറായി ഉപജാപക സംഘങ്ങളുടെ പിടിയിലാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് സിപിഎം നേതാവും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളാണ്. പിണറായി വിജയന് ചുറ്റും ഉപജാപക വൃന്ദം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ എഴുതിയ ലേഖനത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കരന് വഴി സെക്രട്ടറിയേറ്റിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വര്‍ണകടത്തില്‍ പ്രതികൂട്ടിലാക്കിയിരിക്കുന്നത്.
2016ല്‍ അധികാരത്തില്‍ വന്ന വിഎസ്സിനെതിരെ ആരോപണം ഉയര്‍ന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. സിപിഎം സംസ്ഥാന സമിതിയിലാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി ഉപജാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന് പറയുന്നതോടെയാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. മൂന്നാര്‍ പൂച്ചകള്‍ മുതല്‍ പട്ടി വിവാദം വരെ ഉപജാപക വൃന്ദത്തെ ചുറ്റിപറ്റി ആരോപണം ഉന്നയിച്ചത്. അന്ന് ഐഎഎസ് ഉദ്യോഗസ്ഥന് സുരേഷ്കുമാറായിരുന്നു വിവാദത്തില്‍പ്പെട്ടത്.
യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ടെനി ജോപ്പന് സോളാര്‍ കേസില്‍ കുടുങ്ങിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഉപജാപകവൃന്ദത്തിലേക്ക് വെളിച്ചം വീശിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഇത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെവരെ പ്രതികൂട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: