ഇന്ന് നാം ചലച്ചിത്രങ്ങളെ കാണുന്നത് തിരശ്ശീലകളിലാണ്. നമുക്കു ചുറ്റും നടക്കുന്നപോലെയുള്ള സിനിമകള്‍ വ്യാപകമാകാന്‍ പോകുന്നു. അതിനുവേണ്ട ഹോളോഗ്രാം വിദ്യ നമുക്കു സ്വായത്തമാണ്. നാം മായയില്‍ മുമ്പന്മാരാണല്ലോ.
മുറിച്ചു കഷ്ണങ്ങളാക്കാതെയും യുക്തിഭംഗം വരാതെയും ഒന്നിനെ പലതാക്കുന്ന അദൈ്വതിയുടെ വിവര്ത്തവിദ്യയുടെ സൂക്ഷ്മവശങ്ങളും അനന്തരഫലങ്ങളും ലളിതമായി അവതരിപ്പിക്കാന്‍ ചലച്ചിത്രപ്രദര്ശനംപോലെ മറ്റൊരു ദൃഷ്ടാന്തമില്ല.
ഇവിടെ കാണപ്പെടുന്ന എല്ലാറ്റിലെയും അമൂര്ത്തവ്യവസ്ഥയും വ്യവസ്ഥാപകനുമാണല്ലോ ബ്രഹ്മം. സാക്ഷാത് പരബ്രഹ്മം എന്ന ഏകതത്വം ഖണ്ഡങ്ങള്‍ (ഭാഗങ്ങള്‍) ചേര്‍ന്നുള്ള ഏകത്വമല്ല. ഏതെങ്കിലും നിയമവ്യവസ്ഥ കാരണമായുള്ള ഏകത്വവുമല്ല. മറിച്ച്, ഭേദങ്ങളില്ലാത്ത സാക്ഷാത് ബ്രഹ്മത്തിന്റെ ഏകതത്വമാണ് ഇവിടെ എല്ലാ സംഘങ്ങളിലെയും കൂട്ടിപ്പിടുത്തങ്ങള്ക്കും വ്യവസ്ഥകള്‍ക്കും ആധാരം.
അതുപോലെതന്നെ, പരസ്പരസ്പര്ശമില്ലാത്ത ബ്രഹ്മവിവര്ത്തങ്ങളില് വ്യവസ്ഥ കാണപ്പെടുന്നത് സാക്ഷാത് പരബ്രഹ്മത്തിന്റെ സാക്ഷാത് ഏകതത്വം ഒന്നുകൊണ്ടുമാത്രമാണ്.
എവിടെ വ്യവസ്ഥ കാണുന്നുവോ, അവിടെ ബ്രഹ്മചൈതന്യ സാന്നിദ്ധ്യമുണ്ട്. ബ്രഹ്മചൈതന്യവും ചൈതന്യ പ്രതിഫലനങ്ങളും ഒന്നല്ലെങ്കിലും അദൈ്വതയുക്തിയില് രണ്ടല്ല. അവിടെ ഒരു ”വിശിഷ്ട” അദൈ്വതത്തിന്റെ ആവശ്യമില്ല.
പരബ്രഹ്മംതന്നെ ജീവിതം, ജീവിതം തന്നെ സിനിമ. ടി.വി.യിലെ മിന്നലാട്ടങ്ങളെ സിനിമയാക്കുന്നതും ചൈതന്യം തന്നെ. ഇതറിയുന്നതുകൊണ്ടാണ് നമ്മുടെ നാട്ടുകാര്‍ എവിടെ, എന്തു കണ്ടാലും പ്രണമിക്കുന്നത്. നമ്മള് അന്ധവിശ്വാസികളാണല്ലോ!
ശിവപെരുമാള്‍ കാണുന്ന ‘ടി.
വി. ‘ദൃശ്യം അദ്ദേഹത്തിന്റെ അകത്തെന്നോ പുറത്തെന്നോ പറയാനാകില്ല. അവിടെ അകംപുറം ഭേദമില്ല, അതുവരുന്നെയുള്ളു. അര്‍ദ്ധനാരീശ്വര സങ്കല്പത്തില് പുറത്തിറങ്ങുന്നതോടെയാണ് ദൃക്ദൃശ്യങ്ങള് വേര്‍പിരിയുന്നത്.
ദൃശ്യങ്ങളിലേക്കു ശ്രദ്ധ തിരിയുന്നതോടെ ടി.വി.യിലെ വിഷ്ണുമായയില്‍ കുടുങ്ങി പഞ്ചഭൂതസൃഷ്ടി നടക്കുന്നു. പിന്നീട് എല്ലാം ഭഗവാന്റെ വിഷ്ണുസങ്കല്പത്തിന്റെ നിയന്ത്രണത്തിലാണെന്നു തോന്നിക്കുന്നു.
വിരാട്പുരുഷന്റെ (വിഷ്ണുഭഗവാന്റെ) ലോകത്തെ ജന്തുശരീരങ്ങളുടെ സാങ്കല്പിക മാതൃകകള്‍ (ജനിതക മാതൃകകള്‍) രൂപകല്പന ചെയ്യുന്ന ബ്രഹ്മദേവന് വിഷ്ണു ഭഗവാന്റെ നാഭീകമലത്തില്‍ വസിക്കുന്ന ആദിമ മനസ്സാകുന്നു. കണകല്പനകളില് ബ്രഹ്മദേവന് ഭൗതികശാസ്ത്രജ്ഞനും, ജനിതക കല്പനകളില് ജീവശാസ്ത്രജ്ഞനുമാകുന്നു. അദ്ദേഹവും അന്വേഷി തന്നെ.
ബ്രഹ്മദേവന്റെ കല്പനകള് യാഥാര്‍ത്ഥ്യമാകുന്നത് വിരാടിലാണ്. ആധുനിക ശാസ്ത്രത്തിന്റെ (മനുഷ്യന്റെ) പരീക്ഷണശാലയും ആ ലോകത്താകുന്നു. കല്പനകള് ബ്രഹ്മലോകത്തും.
ശാസ്ത്രങ്ങളെ അവതരിപ്പിക്കുന്ന പ്രതീകാത്മക ഭാഷയുടെ വാഗ്ദേവതയായ സരസ്വതീദേവി ബ്രഹ്മദേവന്റെ പുത്രിയായും പത്നിയായും സങ്കല്പിക്കപ്പെടുന്നു. വാക്കില്‍ (കണക്കിലും) മയങ്ങിയപ്പോഴാണ് ബ്രഹ്മദേവന് ഊര്ദ്ധ്വദൃഷ്ടി നഷ്ടമായി നാന്മുഖനായത്. നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ഊര്ദ്ധ്വദൃഷ്ടിയും സര്‍ഗ്ഗശേഷിയും നഷ്ടമാകുന്നതും അങ്ങനെത്തന്നെ.
ബ്രഹ്മദേവന്റെ ജനിതകത്തില്‍ നിന്നാണ് ജന്തുമസ്തിഷ്കങ്ങളുണ്ടാകുന്നത്. ബ്രഹ്മദേവന് വിഷ്ണുമായയെ അനുകരിച്ചപോലെ മനുഷ്യമസ്തിഷ്കം ബ്രഹ്മദേവനെ അനുകരിക്കാന്‍ തുടങ്ങുന്നു. അവിടെയാണ് സിനിമയ്ക്കുള്ളിലെ സിനിമ തുടങ്ങുന്നത്. പക്ഷേ എല്ലാമെല്ലാം മനുഷ്യലോകം മാത്രമെന്ന് നാം തെറ്റിദ്ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവിടെയും പ്രവര്‍ത്തിക്കുന്നത് വിഷ്ണുമായ തന്നെ.
വിഷ്ണുഭഗവാന് സംവിധാനം ചെയ്ത് ശിവപെരുമാള്‍ക്കു സമര്‍പ്പിച്ച ചലച്ചിത്രത്തിലെ കാര്യങ്ങള്‍ മാത്രമെ ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുകയുള്ളു. അതു മനസ്സിലാക്കാനാണ് ശാസ്ത്രങ്ങള്‍ (മനുഷ്യന്) ഈ പെടാപാടെല്ലാം പെടുന്നത്.
ദേവന്മാരെ അനുകരിക്കാനാണ് നാം ഈ പെടാപാടെല്ലാം പെടുന്നത്. അവതാരസങ്കല്പം കണ്ടെത്തിയ പൗരാണികനെ നമസ്കരിക്കുകതന്നെ വേണം. സിനിമ ഇതുകൊണ്ട് അവസാനിക്കുന്നില്ല.
കണ്ണന് കപടഗോപാലന്‍
ചെയ്ത കാര്യം സകലവും
ജഗന്മോഹന മോഹനം
(ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (മുംബൈ) ശാസ്ത്രജ്ഞനായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: