തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ സ്വര്‍ണം കടത്തിയത് പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലാകുകയും ചെയ്തിട്ടും സംസ്ഥാന പോലീസ് ഒന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയാകുന്നു.
സ്വര്‍ണക്കള്ളക്കടത്തിെല പ്രതി സ്വപ്ന സുരേഷുമായും അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനുള്ള ബന്ധമാണ് കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയത്. സരിത്തിനും സ്വപ്നയ്ക്കും വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതോടെയാണ് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വപ്ന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ കയറിയിറങ്ങിയെന്ന ആരോപണവും നിലനില്ക്കുന്നു. സ്വര്‍ണം വന്ന ബാഗേജ് വിട്ടുകിട്ടാന്‍ സെക്രട്ടേറിയറ്റിലെ വിവിധ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് കസ്റ്റംസിനെ സ്വാധീനിക്കാനുള്ള ശ്രമം നടന്നതായും വാര്‍ത്തകളുണ്ടായി. സ്വപ്ന തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടേയില്ലെന്ന ഭാവത്തിലാണ് പോലീസ്. സ്വപ്ന പങ്കെടുത്ത ചടങ്ങുകളില്‍ സംസ്ഥാന ഡിജിപി ലോക്നാഥ ബെഹ്റയും പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള സ്വപ്ന, പോലീസ് അന്വേഷണത്തിനും തടയിട്ടിരിക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്.
പോലീസിന്റെ സഹായം കസ്റ്റംസ് ആവശ്യപ്പെട്ടില്ല ന്യായമാണ് പോലീസ് ഉയര്‍ത്തുന്നത്. എന്നാല്‍, വിവാദമായ കേസിലെ പ്രതിയെ കണ്ടെത്താനുള്ള സഹായം പോലീസിന് ചെയ്യാമെന്നിരിക്കെ ഒന്നും ചെയ്യേണ്ട എന്ന നിര്‍ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേരള പൊലീസിനെ അന്വേഷണത്തില്‍ സഹകരിപ്പിക്കുന്നതിനോട് കസ്റ്റംസിനും താല്പര്യമില്ല. പോലീസില്‍ വിശ്വാസമില്ലാത്തതാണ് കാരണം.
പോലീസില്‍ നിന്ന് വിവരങ്ങള്‍ ചോരുമെന്നും പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുമെന്ന ഭയമാണ് കസ്റ്റംസിന്. മുമ്പ് മറ്റു ചില കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായതിന്റെ വെളിച്ചത്തിലാണിത്. അതിനാലാണ് സംസ്ഥാന പോലീസിനോട് ഔദ്യോഗികമായി സഹായം കസ്റ്റംസ് അഭ്യര്ത്ഥിക്കാത്തതും.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംസ്ഥാന പോലീസിനെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, കേസില്‍ നേരിട്ട് ഇടപെടാതെ ഡേറ്റകള്‍ ശേഖരിക്കുന്നതില്‍ മാത്രം പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: