തിരുവല്ല: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കൊറോണ സൂപ്പര്‍ സ്പ്രെഡിലേക്ക് കടന്നിട്ടും പരിശോധനാ ഫലങ്ങള്‍ വൈകുന്നു. മൂന്ന് ദിവസം വരെ പരിശോധനാ ഫലത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫലം വൈകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഫലം വൈകുന്തോറും അപകടസാധ്യത കൂടും. കൊറോണയുണ്ടെന്ന് അറിയാതെ ഇറങ്ങി നടക്കുന്നവര്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയേറെയാണ്. ഇത് സൂപ്പര്‍ സ്പ്രെഡിന് വഴിവയ്ക്കും.
രോഗവ്യാപനത്തിന് മുമ്പ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ എട്ട് മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. എന്നാല്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിതുടങ്ങിയതോടെ ലാബുകളിലേക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണം കൂടി. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഏറിയതോടെ കൊറോണ ലാബുകള്‍ക്ക് താങ്ങാവുന്നതിലുമധികം സാമ്പിളുകളാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കൊറോണ ലാബുകളില്‍ ടെക്നീഷ്യന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. കൂടാതെ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൊറോണ ലാബുകള്‍ സജ്ജമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: