കൊട്ടാരക്കര: നെടുവത്തൂര്പഞ്ചായത്തില് സിപിഎം രാജിവയ്പിച്ച സ്ഥിരം സമിതി അദ്ധ്യക്ഷയെ വീണ്ടും തെരഞ്ഞെടുക്കേണ്ടി വന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി വീണ്ടും എം.സി. രമണിയാണ് ചുമതലയേറ്റത്.
പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ട്ടി തീരുമാനപ്രകാരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ എം.സി. രമണിയും വികസനകാര്യ ചെയര്മാന് ബി.വിജയന്‍പിള്ളയും രാജിവച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 10ന് നടന്ന തെരഞ്ഞെടുപ്പില്‍ ബി.വിജയന്‍പിള്ള സിപിഎം വിമതനായി മത്സരിച്ച് ചെയര്‍മാനായി. ഇതേ തുടര്‍ന്ന് വിജയന്‍പിള്ളയെ സിപിഎം പുറത്താക്കുകയും അദ്ദേഹം സിപിഐയില്‍ ചേരുകയുമുïായി. എന്നാല്‍ ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആരും മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ വി.വിദ്യ, എം.സി.രമണി, ഉദയകുമാര്‍, ആര്. സുരേഷ് കുമാര്‍ എന്നിവരാണ് അംഗങ്ങളായുള്ളത്.
ബിജെപി അംഗമായ വി. വിദ്യ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ആരും മത്സരിക്കാന്‍ ഇല്ലാതെ വന്നതിനാല്‍ കമ്മിറ്റിയിലുള്ള ഏറ്റവും മുതിര്‍ന്ന അംഗത്തെ അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാമെന്ന ചട്ടം പാലിച്ച് ഉദയകുമാറിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് വനിതാസംവരണ അദ്ധ്യക്ഷസ്ഥാനത്തേക്കാണ് ഉദയകുമാറിനെ തെരഞ്ഞെടുത്തതെന്ന അബദ്ധം ബോദ്ധ്യപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതോടെ തെരഞ്ഞെടുപ്പ് അസാധുവാക്കി.
ഇന്നലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ബിജെപി അംഗമായ വി.വിദ്യ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതോടെ പങ്കെടുത്ത ഏക വനിത എന്ന നിലയില്‍ എം.സി. രമണിയെ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: