അടൂര്‍: സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിട്ട് 30 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ഏറത്ത് പഞ്ചായത്ത് 11-ാം വാര്‍ഡിലാണ് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ മനംമടുത്ത് കുട്ടത്തോടെ ആളുകള്‍ ബിജെപിയില്‍ അണിചേര്‍ന്നത്.
ചൂരക്കോട് വായനശാല ജങ്ഷനില്‍ നടന്ന യോഗത്തില്‍ 30 കുടുംബങ്ങളെയും ബിജെപിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന് ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളി, ജനറല്‍ സെക്രട്ടറിമാരായ ബിനുകുമാര്‍, രാജേഷ് തെങ്ങമം, ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ, വെസ് പ്രസിഡന്റ്എം.ജി.കൃഷ്ണകുമാര്‍, മണ്ഡലം സെക്രട്ടറി ആര്.സജി, ഏറത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജയ് സി ഉണ്ണിത്താന്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ രാജമ്മ ടീച്ചര്‍, ശശി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു ചൂരക്കോട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: