കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലൈന്‍ വഴി ബുധനാഴ്ച രാത്രിയാണ് സ്വപ്ന സുരേഷ് ഹര്‍ജി സമര്‍പ്പിക്കുന്നത്. രാത്രി ഏറെ വൈകിയതിനാല്‍ കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
സ്വര്‍ണ്ണക്കടത്തും സര്‍ക്കാരുമായും ഒരു ബന്ധവും ഇല്ലെന്നും കേസില്‍ താന്‍ നിരപരാധിയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ അഭിഭാഷകന് മുഖേന മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ കെ രാംകുമാറും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറുമാണ് കസ്റ്റംസിനായി ഹാജരാകുക. കേസിന്റെ പ്രധാന്യം കണക്കിലെടുത്താണ് മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
അതേസമയം കേസില്‍ അന്വേഷണം നടത്തിവന്ന കസ്റ്റംസിന് തിരിച്ചടി. വിശദാംശങ്ങള്‍ക്കായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കാര്‍ഗോ കോംപ്ലകസ് ഭാഗത്ത് പോലീസ് സിസിടിവി ക്യാമറകള്‍ ഇല്ലെന്ന് തിരിച്ചറിയുന്നത്. അന്വേഷണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജനുവരി മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കാര്‍ഗോയില്‍ സിസിടിവി ഇല്ലെന്ന് തിരിച്ചറിയുന്നത്. അതേസമയം പേട്ട, ചാക്ക ഭാഗത്തെ ദൃശ്യങ്ങളും പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: