കൊച്ചി: കേരളത്തിലേക്ക് പല മാര്‍ഗങ്ങളിലൂടെ വരുന്ന കള്ളക്കടത്തു സ്വര്‍ണ്ണം എവിടേക്ക്? ഇതു മുഴുവന്‍ ആഭരണക്കടകളിലേക്ക് മാലയും വളയും ഉണ്ടാക്കി വില്ക്കാനാണെന്ന വാദം അത്ര ശരിയല്ല. ഇതില്‍ വലിയൊരു പങ്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
2019ല്‍ മാത്രം 831 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിനു പുറമേ വലിയ തോതിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം അനധികൃതമായി കടത്തുന്നത്. ഇതില്‍ കുറേ ഭാഗം സ്വര്‍ണ്ണക്കടകള്‍ക്കുള്ളതാണ്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ കുറഞ്ഞത് തീരുവ നല്‍കണ്ടേ അഞ്ചു ലക്ഷം രൂപ ലാഭിക്കാം. വിലയിലടക്കമുള്ള മറ്റു ലാഭങ്ങള്‍ വേറെ. കേരളത്തില്‍ ആവശ്യമുള്ള സ്വര്‍ണ്ണത്തിന്റെ 30 ശതമാനവും കള്ളക്കടത്തു സ്വര്‍ണമാണെന്നാണ് സൂചന. കേരളത്തിലെ മിക്ക വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതിലാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നത്.
കടത്തുന്നതില്‍ വളരെക്കുറച്ചു മാത്രമാണ് പിടിക്കപ്പെടുന്നത്. 2019ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാ്രതം 11 കോടിയുടെ 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട 41 കേസുകളാണ് കണ്ണൂരിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. 36 പേരെയാണ് അറസ്റ്റു ചെയ്തത്. കൊറോണ കാരണം യാത്രാ വിമാനങ്ങള്‍ നിലച്ചത് കള്ളക്കടത്തിന് വലിയ തിരിച്ചടിയാണെങ്കിലും അതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയായി കള്ളക്കടത്ത്. കൊറോണക്കാലത്ത് കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്തിയ സ്വര്‍ണ്ണം അടുത്തിടെ വലിയ തോതില്‍ പിടിച്ചിരുന്നു.
സ്വര്‍ണക്കടത്തു വഴി ലഭിക്കുന്ന കോടികള്‍ പല ഇസ്ലാമിക ഭീകര, തീവ്രവാദ സംഘടനകള്‍ക്കാണ് പോകുന്നത്. അധ്യാപകന്റെ കൈവെട്ടുകേസിലെ പല പ്രതികള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആയുധം ശേഖരിക്കാനും തീവ്രമതവാദം പ്രചരിപ്പിക്കാനും മതംമാറ്റങ്ങള്‍ക്കും കൊലപാതകമടക്കമുള്ള തീവ്രവാദക്കേസുകളിലെ പ്രതികള്‍ക്ക് നിയമ പരിരക്ഷഉറപ്പാക്കാനും ഈ പണമാണ് ഉപയോഗിക്കുക. അഖിലക്കേസില്‍ ദല്‍ഹിയിലെ അഭിഭാഷകര്‍ക്ക് ഒരു തീവ്രവാദ സംഘടന കോടികളാണ് ഫീസായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: