ന്യൂദല്‍ഹി: ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവയുടെ വികസനത്തിന് മൂലധനമായി 12,450 കോടി രൂപ നല്കാന് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ 2500 കോടി നേരത്തെ നല്കി. 3475 കോടി ഉടന്‍ നല്‍കും. ബാക്കി 6475 കോടി പിന്നീട് നല്‍കും. ഇവയുടെ ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
നാഷണല്‍ ഇന്‍ഷ്വറന്‍സ് 7500 കോടി, യുണൈറ്റഡ്, ഓറിയന്റല്‍ 5,000 കോടി വീതം എന്നിങ്ങനെയാണ് ഓഹരി മൂലധനം ഉയര്‍ത്തുക. രണ്ടു നടപടികളും കൊറോണക്കാലത്ത് കമ്പനികളുടെ പണലഭ്യത കൂട്ടാനാണ്.
കല്യാണ്‍ യോജന നീട്ടി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടും. അഞ്ചു മാസം കൂടി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. പദ്ധതി നീട്ടുമെന്ന് പ്രധാനമ്രന്തി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു.
കാര്‍ഷിക വികസനത്തിന് വന്‍പദ്ധതി; ബാങ്കുകള്‍ ഒരു ലക്ഷം കോടി നല്‍കും
കാര്‍ഷികോത്പന്നങ്ങളുടെ വില്‍പ്പനയ്ക്കും കൂട്ടുകൃഷിക്കും പണം ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും മറ്റും ഒരു ലക്ഷം കോടി രൂപ വരെ നല്‍കും. അവര്‍ ഇത് കര്‍ഷകര്‍ക്ക് വായ്പ്പകളായി നല്‍കും. നാലു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഈ വര്‍ഷം പതിനായിരം കോടി രൂപ വിതരണം ചെയ്യും. ബാക്കി തുക മൂന്നു വര്‍ഷം കൊണ്ടാണ് നല്‍കുക.
തൊഴിലാളികള്‍ക്ക് ഭവന പദ്ധതി
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും താമസിക്കാന്‍ വാടക വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: