കൊല്ലം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനം കണ്ട ഏറ്റവും വലിയ പെരുങ്കള്ളനായി മാറിയെന്ന് ബിജെപി ദക്ഷിണമേഖല പ്രസിഡന്റ്് കെ. സോമന്.
ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യസുരക്ഷയെ ബാധിക്കുന്ന നയതന്ത്ര ബന്ധത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് മലയാളികള്‍ക്കാകെ അപമാനമാണ്. സോളാറില്‍ സരിതയ്ക്കുള്ളതിനേക്കാള് ബന്ധം പിണറായിക്ക് സ്വപ്നയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പിണറായി സിബിഐ അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, ബി. ശ്രീകുമാര്‍, ജില്ലാ ഭാരവാഹികളായ കൊട്ടിയം സുരേന്ദ്രനാഥ്, എ.ജി ശ്രീകുമാര്‍, വി.എസ്. ജിതിന്‍ദേവ്, മന്ദിരം ശ്രീനാഥ്, കരീപ്ര വിജയന്, വെറ്റമുക്ക് സോമന്, ബി.ഷൈലജ എന്നിവര്‍ സംസാരിച്ചു.
മോര്‍ച്ച പ്രസിഡന്റുമാരായ വിഷ്ണുപട്ടത്താനം, നെടുമ്പന ശിവന്, ബിറ്റി സുധീര്‍, മണ്ഡലം പ്രസിഡന്റുമാരായ കെ.ആര് രാജേഷ്, അജയന്, സാംരാജ്, പ്രതീഷ്, പ്രശാന്ത്, ബിജു, ഉമേഷ്, വയയ്ക്കല്‍ സോമന്, സതീഷ്, ബൈജു ചെറുപൊയ്ക, ഇടവട്ടം വിനോദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിണറായിയുടെ കോലവും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: