തൃശൂര്‍: ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനമായി. ഹൃസ്വ വീഡിയോ പ്ലാറ്റ്ഫോമായ ട്രെല്‍, ടിക് ടോക്കിന്റെ നിരോധനത്തെ തുടര്‍ന്ന് 12 ദശലക്ഷത്തിലേറെ പുതിയ ഡൗണ്‍ലോഡ്സ് എന്ന റെക്കോഡ് നേട്ടം കൈവരിച്ചു. ലൈഫ്സ്റ്റൈല്‍ കമ്യൂണിറ്റി കൊമേഴ്സ് പ്ലാറ്റ്ഫോമായ ട്രെല്‍ അഞ്ചുദിവസം കൊണ്ടാണ് 12 ദശലക്ഷം ഡൗണ്‍ലോഡ്സ് എന്ന സര്‍വകാല റെക്കോഡ് നേടിയത്.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ചുവടുപിടിച്ചാണ് ഈ നേട്ടം. മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ ട്രെല്‍ ലഭ്യമാണ്. ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ തുറന്നുകിട്ടിയിരിക്കുകയാണെന്ന് ട്രെല്‍ സഹസ്ഥാപകന്‍ പുല്‍കിത് അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: