കട്ടപ്പന: കട്ടപ്പന ഹെഡ്പോസ്റ്റ് ഓഫീസ് മന്ദിരത്തിന്റെ പരിസരം കാടുകയറി. കഴിഞ്ഞ ദിവസം വൈകിട്ട് ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ നിന്ന് വെള്ളിക്കെട്ടന് പാമ്പിനെ പിടികൂടിയിരുന്നു. ജോലിക്ക് ശേഷം ജീവനക്കാര്‍ പോകുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ധന്‍ കട്ടപ്പന സ്വദേശി ഷുക്കൂര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു. ഹെഡ്പോസ്റ്റ് ഓഫീസിന്റെ പ്രധാന കവാടം ഒഴികെയുള്ള പരിസര പ്രദേശങ്ങള്‍ കാടുകയറി മൂടിയ നിലയിലാണ്. പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലേക്കുള്ള വഴിയും ഇഴജന്തുക്കളുടെ താവളമാണ്.
നിരവധി തവണ സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കാട് വെട്ടിത്തെളിക്കാന്‍ നടപടിയില്ല. കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബും ഇളകി കിടക്കുന്നതിനാല്‍ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ്. രാത്രികാലങ്ങളില്‍ പരിസരത്ത് സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: