പേരാമ്പ്ര: നേത്രക്കായ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. നേന്ത്രക്കുല കയറ്റുമതി പൂര്‍ണ്ണമായി നിലച്ചതും ഇതരസംസ്ഥാനത്ത് നിന്ന് വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത് മൂലം നേന്ത്രവാഴ കര്‍ഷകര്‍ക്ക് വന്‍തുകയുടെ ബാദ്ധ്യതയാണ് വന്നുപെട്ടിരിക്കുന്നത്.
കായണ്ണ, പേരാമ്പ്ര, ചെറുവണ്ണൂര്‍, നടുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വ്യാപക തോതില്‍ നേത്രവാഴകൃഷി നടത്തുന്നുണ്ട്. ഭൂരിഭാഗം കര്‍ഷകരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. നേന്ത്രക്കുല പാകമായി വരുമ്പോഴേക്കും നൂറ്റമ്പത് രൂപയില്‍ കൂടുതല്‍ കര്ഷകന് ചെലവ് വരുന്നുണ്ട് ഇപ്പോള്‍ പലപ്പോഴും മുടക്ക് മുതലിനേക്കാളും കുറഞ്ഞ നിരക്കാണ് ലഭിക്കുന്നത്.
മഴ കനത്തതും നേന്ത്രവാഴകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നേരത്തെ ചില പ്രാദേശിക സഹകരണ സംഘങ്ങള്‍ വഴിയും വിഎഫ്പിസി പോലുള്ള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സംഘങ്ങളും നേന്ത്രക്കുലകള്‍ സംഭരിച്ചിരുന്നു എന്നാല്‍ കയറ്റുമതി സാദ്ധ്യതയില്ലാത്തതിനാല്‍ അവയെല്ലാം നിര്‍ജീവാവസ്ഥയിലാണ്. നശിച്ചുപോകുന്ന വാഴകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ ഗുണം കര്‍ഷകര്‍ക്ക് വേണ്ട വിധത്തില്‍ ലഭിക്കാത്ത അവസ്ഥയുമാണ്.
കോവിഡ് സാഹചര്യത്തിലെ ജീവിത പ്രയാസങ്ങള്‍ക്കൊപ്പം വാഴകര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: