തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തിയും ദേശീയ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു . ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയിസ് പാര്‍ക്കില്‍ ഉന്നത പദവിയില്‍ സ്വപ്ന നിയമിത ആയതിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നുണ്ട്.
കോവളത്ത് സര്‍ക്കാര്‍ നടത്തിയ സ്പേസ് കോണ്‍ക്ളേവിന്റെ മുഖ്യസംഘാടകയായി സ്വപ്ന മാറിയത് യാദൃച്ഛികമല്ലന്ന വിലയിരുത്തലിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഉന്നത പദവി വഹിച്ചിരുന്ന റഷീദ് ഖാമിസ് അല്‍ ഷെമിലി പരിപാടിയില്‍ അതിഥിയായി പങ്കെടുത്തു
ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ വന്‍ സ്വര്‍ണക്കടത്ത് ലക്ഷ്യം മാത്രമായിരുന്നോ ലക്ഷ്യം. അതോ അതിനു മേലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയും ഉദ്ദേശിച്ചിരുന്നോ? കോണ്കളേവില് ഉന്നത ശാസ്ത്രജ്ഞര്‍ പങ്കെടുത്തിരുന്നു. വി എസ് എസ് സി മുന്‍ ഡയറക്ടര്‍ എം സി ദത്തന് ഉപഹാരം നല്‍കിയത് സ്വപ്നയാണ്. ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനാക്കിയതിനു പിന്നിലും ഗൂഡലക്ഷ്യം ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും.ഐടി മിഷനില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപെടലുകള്‍ നടന്നതായി സൂചനയുണ്ട്.
കേസില്‍ ത്രിതല അന്വേഷണം നടക്കുന്നത്.കസ്റ്റംസ്, സിബിഐ, എന്‍ഐഎ എന്നീ ഏജന്‍സികളാണ് കേസ് അന്വേഷിക്കുക.സ്വര്‍ണക്കടത്ത് കസ്റ്റംസ് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐക്കാണ്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ എന്‍ഐഎയും അന്വേഷിക്കും.
പ്രാഥമിക അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കസ്റ്റംസിനോട് സിബിഐയും എന്‍ഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയ്ക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: