രാജ്യദ്രോഹം കൂടിയായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി സമ്പര്‍ക്കവും സൗഹാര്‍ദവും ഉള്ളതിന്റെ പേരില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വിവാദത്തിലായി. ‘കട ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചപ്പോള്‍ പോയി, അതില്‍ തെറ്റില്ല, ഏതന്വേഷണവുമായും സഹകരിക്കു’മെന്ന് സ്പീക്കര്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ അത്ര ലളിതമല്ല ഈ വിഷയം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സമാനമായ കേസില്‍, അന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ശ്രീരാമകൃഷ്ണന് എംഎല്‍എ എടുത്ത നിലപാട് ഇന്ന് അദ്ദേഹത്തെ കൂടുതല്‍ വിവാദത്തിലാക്കുന്നു.
സ്വപ്നയെ ഡിപ്ലോമാറ്റ് എന്ന നിലയിലാണ് പരിഗണിച്ചതെന്ന സ്പീക്കറുടെ വിശദീകരണം അടിസ്ഥാനമില്ലാത്തതാണ്. എംബസിയിലേയും കോണ്‍സുലേറ്റിലേയും ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ആ പരിരക്ഷയും പദവിയുമുള്ളൂ.
യുഡിഎഫ് ഭരിക്കുമ്പോള്‍, 2014 മാര്‍ച്ചില്‍ സ്വര്‍ണക്കള്ളക്കടത്തിലെ വമ്പന്‍ ഫായിസ്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. അന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരേ ആരോപണം വന്നപ്പോള്‍ ‘ഇനിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് രാജിവെക്കാനുള്ള ബുദ്ധി തെളിയും എന്നാണ് കരുതുന്നത്’ എന്നും ‘മുഖ്യമന്ത്രിയുടെ യോഗ്യതയില്‍ ഉളുപ്പുമുണ്ട്’ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന് പറഞ്ഞത്. ഇപ്പോള്‍, സ്വര്‍ണക്കടത്തു കേസില്‍ ‘കൂട്ടാളി’ ആയപ്പോള്‍ തൊടുന്യായം പറഞ്ഞ് അധികാരത്തില്‍ പിടിച്ചു നില്ക്കാന് ശ്രമിക്കുകയാണ് പിണറായി, കസ്റ്റംസിന്റെയും എയര്‍പോര്‍ട്ടിന്റെയും ചുമതല കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ അതേ ‘ഉളുപ്പില്ലാ വാദ’മാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണന്റെ അന്നത്തെ നിലപാട് ഇപ്പോള്‍ വിവാദമാകുന്നത്.
നിയമസഭാ സ്പീക്കറാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണന്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതികളെ പിടിക്കുകയും ഇടപാടിലെ കണ്ണികളെ കണ്ടെത്തുകയും ചെയ്യേണ്ടത് കുറ്റാന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്. അതങ്ങനെ നടക്കുമ്പോഴും ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമായ നിയമസഭയില്‍ ഈ വിഷയത്തില്‍ നിര്
ണായക തീരുമാനം എടുക്കേണ്ടിവരുമ്പോള്‍ പഴയ നിലപാട് കുഴയ്ക്കും. ഡിവൈഎഫ്ഐ നേതാവായിരുന്ന ശ്രീരാമകൃഷ്ണന് 2014 ല്‍ സ്വര്‍ണക്കള്ളക്കടത്തു വിഷയത്തില്‍ എടുത്ത നിലപാടും വിശദീകരണവും ഇങ്ങനെ: ”… കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടും പിന്തുണയോടെയും നടക്കുന്ന ഒട്ടേറെ അവിഹിത ഇടപാടുകളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. രണ്ടു മൂന്നു മാസങ്ങളായി അതിനു കോര്‍ഡിനേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്.
‘ഒരു കാര്യം ചൂണ്ടിക്കാണിക്കാം. ഒമ്പതുമാസമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മെറ്റല്‍ ഡിറ്റക്ടര്‍ കേടാണ.് കസ്റ്റംസിന്റെ സഹായത്തോടെ അതൊന്നു റിപ്പയര്‍ ചെയ്യാനുള്ള മര്യാദ കാണിച്ചിട്ടില്ല. അറി യാന്‍ വയ്യാഞ്ഞിട്ടാണോ?. നമ്മുടെ എയര്‍പോര്‍ട്ടുകള്‍
കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത് ഞാനാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അവിഹിത നീക്കങ്ങളും അതിന് എമിഗ്രേഷന്‍- പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ഉന്നയിക്കപ്പെട്ടു. അതിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞത് ഗൗരവമായി എടുക്കുന്നുവെന്നും നടപടി എടുക്കുമെന്നുമായിരുന്നു. അതിനു ശേഷം എന്തു സംഭവിച്ചു.
കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇങ്ങനെ ഒരുകൂട്ടം ആളുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടായതെങ്ങനെ?. എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ട് ചെയ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതെങ്ങനെ. കസ്റ്റംസ് തൊട്ട്, സിഐഎസ്എഫ് തൊട്ട് ട്രോളിനീക്കുന്നവര്‍ വരെ ഉള്‍പ്പെട്ട നെറ്റ്വര്‍ക്കുമായി കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമെന്ത്?. ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ഈ ആരോപണ വിധേയരായവരുടെ ചിത്രങ്ങളും ബന്ധങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ എന്തെല്ലാം സഹായങ്ങള്‍ ലഭ്യമായി. ഈ വിവരങ്ങള്‍ അന്വേഷിച്ച് വരുമ്പോഴാണ് ഉള്ളറകള്‍ പുറത്തുവരുന്നത്.
ഇതെല്ലാം അന്വേഷിച്ച് ഒരു തെളിവുമില്ല, ഞങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ ധൈര്യസമേതം അന്വേഷിക്കട്ടെ. ഫായിസിന്റെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കട്ടെ, കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടു മാത്രമല്ല, ഇതുമായി ഉയര്‍ന്ന വിഷയങ്ങളോടെല്ലാം പുച്ഛത്തോടും പരിഹാസത്തോടും ്രപതികരിച്ച് കൂട്ടുനില്
ക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പിടിക്കപ്പെടുന്നയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരേ വിളിച്ച്, ‘ഞാന്‍ നിങ്ങളെ ശരിയാക്കിത്തരാം’ എന്ന് അനേ്വഷണ ഉദ്യോഗസ്ഥരോട് പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. നിഗൂഢമായ നീക്കങ്ങളിലൂടെ വലിയൊരു കോര്‍ഡിനേഷന്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ്.
കേരളത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ പരമപ്രധാനമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിലുള്ള നിഗൂഢ നീക്കങ്ങളുടെയും ക്രിമിനലുകളുടെയും ഏതുതരം കുറ്റകൃത്യങ്ങളുടെയും സാമ്പത്തിക കുറ്റവാളികളുമായവര്‍ക്കും അഭയം ലഭിക്കുന്നതിന്റേയും ഒരു കേന്ദ്രമാകുന്നുവെന്നതാണ് ഇതിലെ രാഷ്ട്രീയ പ്രശ്നം. ആ രാഷ്ട്രീയ ്രപശ്നം ഒരു വ്യക്തിക്കെതിരേയുള്ള ആരോപണമെന്ന നിലയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ല. ആരുമായിക്കൊള്ളട്ടെ ഉമ്മന്‍ ചാണ്ടിയാകട്ടെ, വേറൊരാളാകട്ടെ, സ്വാഭാവികമായി പരിഗണിക്കേണ്ട കാര്യമാണ്. ഒരു ഓഫീസിന് സംഭവിക്കുന്ന ഏറ്റവും വലിയ അപചയമാണ്. ആ അപചയത്തിന്റെ ഒരു വാര്‍ത്തകൂടി പുറത്തുവന്നു. പക്ഷേ, എന്തു സംഭവിച്ചാലും ഞങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ്…”
അന്ന് ഡിവൈഎഫ് ഐ നേതാവ് ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത്, ഇന്നദ്ദേഹം നിമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ അതേപടി പിണറായി വിജയന് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഒാഫീസിനും ബാധകമാണ്. പക്ഷേ, ആ അഭിപ്രായം തന്നെയോ ഇന്നും എന്നു പറയാന്‍ തയാറായാലേ നിലപാട് വ്യക്തമാകൂ. രണ്ടായാലും സ്പീക്കര്‍ രാഷ്ട്രീയ വിവാദത്തിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: